Posted On
date_range Updated On
date_range നെലാക്കോട്ടയിൽ ഡിസംബർ മുല്ലയുടെ സുഗന്ധം
ഡിസംബറിൽ പൂക്കുന്ന മുല്ല പൂത്തത് ഗൂഡല്ലൂർ ലാക്കോട്ടയിൽ മണംപരത്തി. നെലാക്കോട്ട ടൗണിലെ റോക്ക്വുഡ്,പാട്ടവയൽ ഭാഗത്തേക്കുള്ള ജംഗ്ഷനിലെ റോഡോര താഴ്വരയിലെ കാട്ടിലാണ് ഈ പൂവ് കാണാൻ കൗതുകവും മണവും പരത്തുന്നത്. വെള്ളനിറം പരന്ന് നിൽക്കുന്ന ഇവ കണ്ട്വാസ്വദിക്കാനും സെൽഫിയെടുക്കാൻ ഇതുവഴി കടന്നുപോവുന്ന വിനോദസഞ്ചാരികളടക്കം താൽപര്യം കാണിക്കുന്നത് കാഴ്ചയാണ്. നെലാക്കോട്ട ഭാഗത്ത് മാത്രമാണ് ഈ പുവ്കാണപ്പെടുന്നത്. മറ്റ് ഭാഗങ്ങളിൽ ഇവകാണപ്പെടുന്നില്ല. അതിനാൽതന്നെ ഡിസംബർ മുല്ലപൂക്കുന്നത് നെലാക്കോട്ടയുടെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.