Posted On
date_range Updated On
date_range എസ്.ബി കോളജിെൻറ പേരിൽ പുതിയ സസ്യം
കോട്ടയം: പശ്ചിമഘട്ടത്തിൽ പുതുതായി കണ്ടെത്തിയ സസ്യത്തിന് ചങ്ങനാശ്ശേരി സെൻറ് ബർക ്കുമാൻസ് കോളജിെൻറ പേര് നൽകി. ഓർക്കിഡ് വിഭാഗത്തിൽപെട്ട സസ്യത്തിന് ഒബ്റോണി യ സെൻറ് ബർക്കുമാൻസി എന്നാണ് ശാസ്ത്രനാമം.
ഇടുക്കി ജില്ലയിലെ വണ്ടന്മേട് മേഖലയിലെ ഏലമലക്കാടുകളിലെ മരങ്ങളിൽനിന്നാണ് ഈ ഓർക്കിഡിനെ കണ്ടെത്തുന്നത്. ദീർഘകാലം മനോഹരങ്ങളായ പൂക്കൾ നൽകുന്നവയാണ് ഈ സസ്യം. ബ്രൗൺ നിറത്തിലുള്ള ഇവയുടെ ഇലകളും കാഴ്ചയിൽ സുന്ദരം തന്നെ.
പശ്ചിമഘട്ടത്തിൽ ഇതോടകം 32 ഇനം ഒബ്രോനീയ സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ പുതിയ ഇനത്തിെൻറ പത്തോളം സസ്യങ്ങൾ മാത്രേമ ഇവിടെ കണ്ടെത്തിയിട്ടുള്ളൂ എന്നതിനാൽ അതിസംരക്ഷണ പ്രാധാന്യവും ഇവക്കുണ്ട്.
സസ്യശാസ്ത്രമേഖലയിൽ ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുള്ള എസ്.ബി കോളജിെൻറ പേരിൽ ഈ സസ്യത്തെ കണ്ടെത്തി നാമകരണം നടത്തിയതിനു പിന്നിൽ ഇതേ സ്ഥാപനത്തിലെ സസ്യശാസ്ത്ര വിഭാഗത്തിലെ എമറിറ്റസ് സയൻറ്റിസ്റ്റായ ഡോ. കെ.വി. ജോർജ്, ഗവേഷകനായ സെബാസ്റ്റ്യൻ, ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്ര വിഭാഗം അസി. പ്രഫ. ഡോ. ജോസ് മാത്യു തുടങ്ങിയവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.