ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ പി.ടി.എയുടെ നേതൃത്വത്തിലെ പൈനാപ്ൾ കൃഷി
ഡി.ബി കോളജിലെ പൈനാപ്ൾ കൃഷിയിൽ നൂറുമേനി വിളവ്
ശാസ്താംകോട്ട: വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കലാലയ പരിസരത്ത് ആരംഭിച്ച പൈനാപ്ള്‍ കൃഷിയിൽ മികച്ച വിളവെടുപ്പ്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ പി.ടി.എയുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. ആദ്യ വിളവെടുപ്പിനുശേഷം 1000 പൈനാപ്ള്‍ തൈ കൂടി വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ നട്ടു.
ദേവസ്വം ബോര്‍ഡിെൻറ ദേവഹരിതം പദ്ധതിയും സംസ്ഥാന സര്‍ക്കാറിെൻറ സുഭിക്ഷ 20-20യുടെയും ഭാഗമായാണ് കോളജില്‍ പൈനാപ്ള്‍ കൃഷി ആരംഭിച്ചത്. മുന്‍ പ്രിന്‍സിപ്പലും കേരള സര്‍വകലാശാല രജിസ്ട്രാറുമായ ഡോ. കെ.എസ്. അനില്‍കുമാറാണ് ആശയം മുന്നോട്ടുവെക്കുകയും കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തത്. എന്‍.എസ്.എസിെൻറയും എന്‍.സി.സിയുടെയും ബോട്ടണി വിഭാഗത്തിെൻറയും സഹകരണത്തോടെയാണ് കൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.