കനാൽ ജലമെത്താതെ ഉണക്കുഭീഷണിയിലായ ചമ്പ്രക്കുളം-ഓടനൂർ പാടശേഖരം
കോട്ടായി: ഒന്നര മാസമായിട്ടും കനാൽ വെള്ളമെത്താത്തതിനാൽ നടീൽ കഴിഞ്ഞ പാടങ്ങൾ വിണ്ടുകീറി 10 ഏക്കർ നെൽകൃഷി ഉണക്കുഭീഷണിയിൽ. കോട്ടായി, അയ്യംകുളം ചമ്പ്രക്കുളം-ഓടനൂർ പാടശേഖരത്തിലാണ് രണ്ടാം വിള നടീൽ കഴിഞ്ഞ് 15 ദിവസമായ പാടശേഖരങ്ങൾ ഉണക്കു ഭീഷണി നേരിടുന്നത്.
15 ദിവസം മുമ്പ് നീരൊഴുക്ക് പോലെ രണ്ടു ദിവസം വെള്ളം ലഭിച്ചതുകൊണ്ട് ഞാറ് നടീൽ കഴിച്ചെന്നും എന്നാൽ പിന്നീട് വെള്ളം എത്താത്തതിനാൽ ഉണക്കു ഭീഷണിയിലാണെന്നും കർഷകനായ കെ.എ. അത്തൻ കുട്ടി പറഞ്ഞു. പല സ്ഥലങ്ങളിലും കനാൽ വെള്ളം അധികമായതിനാൽ തോടുകളിലേക്കും മറ്റും ഒഴുക്കിവിടുമ്പോൾ ചമ്പ്രക്കുളം പാടശേഖരത്തിൽ വെള്ളമില്ലാതെ ഉണങ്ങുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.