കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കാൻ വന്നാൽ?

കാട്ടുമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്​ ഒരുവിഭാഗം കർഷകർ. ലോക്​്​ഡൗണൊന്നും ഇവർക്ക്​ വിഷയമല്ല. കാട്ടു മൃഗങ്ങൾ ചിലപ്പോഴൊക്കെ മനുഷ്യരെയും ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതുമെല്ലാം കർഷകരെ സം ബന്ധിച്ചിടത്തോളം ഗുരുതര പ്രശ്നങ്ങളാണ്. ഇത് തടയാൻവേണ്ടി സ്വീകരിക്കാവുന്ന ചില പ്രായോഗിക മാർഗങ്ങളാണ്​ ഇവിടെ.

1. മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക്​ കയറാതിരിക്കുക. വനമേഖലകളിൽ കാലികളെയും ആടുകളെയുമൊക്കെ മേയ്​ക്കാതിരിക്കാം.
2. കാട്ടുതീ വനത്തിനുള്ളിലെ സസ്യജീവജാലങ്ങളെ നശിപ്പിക്കും. തീറ്റകിട്ടാതെ വന്യമൃഗങ്ങൾ നാട്ടിലെത്തും. അതിനാൽ കാട്ടുതീ പടർന്നുപിടിക്കുന്നത് തടയാൻ വനത്തിനു ചുറ്റും, ശീമക്കൊന്ന പോലത്തെ വൃക്ഷവിളകൾ ഉപയോഗിച്ചുള്ള ജൈവവേലി നിർമിക്കാം.
3. ചക്ക, കപ്പ, മാങ്ങ എന്നുവേണ്ട നെല്ലുപോലും ആന, കാട്ടുപന്നി, കുരങ്ങ്​ എന്നിവയെ ആകർഷിക്കും. അതിനാൽ ഇവയൊന്നും വനത്തിനോടു ചേർന്നുള്ള നാട്ടുപ്രദേശത്ത്​ കൃഷി ചെയ്യാതിരിക്കാം.


4. കാട്ടുമൃഗങ്ങൾ നാട്ടിലേക്കു കടന്നുവരാതിരിക്കാൻ തടസ്സങ്ങൾ സൃഷ്​ടിക്കുക. ഇരുമ്പുകമ്പി വേലികൾ, ചെറു വൈദ്യുതിപ്രവാഹമുള്ള വേലികൾ (ഒൗദ്യോഗിക അനുവാദത്തിനുശേഷം), കിടങ്ങുകൾ എന്നിവ തയാറാക്കാം.
5. വനമേഖലയിൽ മഴക്കുഴികൾ, ചെറുകുളങ്ങൾ, ചെക്ക് ഡാമുകൾ എന്നിവ നിർമിച്ച്​ വെള്ളം സംഭരിച്ചാൽ, വന്യമൃഗങ്ങൾ ദാഹജലം തേടി നാട്ടിലിറങ്ങുന്നത്​ തടയാം.


6. വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ തേനീച്ചകൃഷി നടത്തിയാൽ ആന വരില്ല.
7. പച്ചക്കറികൃഷി ചെയ്യുമ്പോൾ, ചുറ്റിനും ഇഴയകലമുള്ള, പ്ലാസ്​റ്റിക് അല്ലെങ്കിൽ നൈലോൺ വല കെട്ടിയാൽ കുരങ്ങന്മാർ പച്ചക്കറികൃഷി നശിപ്പിക്കുന്നത് തടയാൻ സാധിക്കും.
8. ചീഞ്ഞ മത്സ്യം, ഉണക്ക മത്സ്യം, ചീഞ്ഞ മുട്ട, ഹാച്ചറികളിൽനിന്നുള്ള പൊട്ടിയ മുട്ട, മുട്ടത്തോട് വിരിയാത്ത മുട്ടകൾ എന്നിവയെല്ലാം ചേർന്നുള്ള അവശിഷ്​ടം എന്നിവ വനത്തോടു ചേർന്നുള്ള കൃഷിയിടങ്ങളിൽ വിതറിയാൽ മാൻ, കുരങ്ങ്​ എന്നീ ജീവികൾ വരില്ല. മണ്ണ് ഫലഭൂയിഷ്​ഠമാവുകയും ചെയ്യും. ചുറ്റും വീടുകളുണ്ടെങ്കിൽ, അയൽവാസികളുടെ പരാതി വരാതെ നോക്കണം.


9. പതുക്കെ കാറ്റിലാടുന്ന വിളക്ക് കൊളുത്തിയിടുകയാണെങ്കിൽ കാട്ടുപന്നിയെയും ഉപയോഗ ശൂന്യമായ സീഡികൾ കെട്ടിത്തൂക്കിയിടുകയാണെങ്കിൽ കൃഷി നശിപ്പിക്കാൻ വരുന്ന പ്രാവുകളെയും തുരത്തിയോടിക്കാം.
10. കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണം. ഉദാഹരണത്തിന്, കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലണമെങ്കിൽ, പന്നി ഗർഭിണിയല്ല എന്ന വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം എന്ന നിയമങ്ങളൊക്കെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഡോ . ബിജു ചാക്കോ
അസിസ്​റ്റൻറ് ​പ്രഫ. & ഹെഡ് ഇൻ ചാർജ്​ അനിമൽ ന്യൂട്രീഷൻ വിഭാഗം, വെറ്ററിനറി കോളജ്, പൂക്കോട്, വയനാട്

Tags:    
News Summary - measures to stop wild animals from destroying crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.