കോഴിക്കോട്: ഇതിപ്പോൾ മുല്ലപ്പൂവിന്റെ കാലമാണെന്ന് പറയേണ്ടി വരും. ദിനം പ്രതി വില കൂടുന്ന അവസ്ഥയാണുള്ളത്. കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്നത്, 1000 രൂപയായി ഉയർന്നു. ഇനിയും കൂടുമെന്നാണ് അറിയുന്നത്. തമിഴ്നാട്ടിലും കേരളത്തിലും വിവാഹങ്ങള്‍ കൂടിയതോടെയാണ് മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നത്.
സാധാരണഗതിയിൽ 400 രൂപയ്ക്കാണ് മുല്ലപ്പൂ വില്‍ക്കുന്നതെന്ന് കോയമ്പത്തൂര്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു. ഉത്സവങ്ങളും വിവാഹങ്ങളും കൂടുമ്പോള്‍ വില ഉയരും. കോവിഡിനുമുൻപ് പൂവിന്റെ വില വലിയതോതിൽ ഉയർന്നിരുന്നു. വില കുറയുന്ന വേളയിൽ 100 രൂപവരെ താഴാറുമുണ്ട്. കേരളത്തിലേക്ക് ദിവസവും 500 കിലോഗ്രാംവരെ മുല്ലപ്പൂ എത്തുന്നുണ്ട്. പ്രധാനമായും സത്യമംഗലം ഭാഗത്തുനിന്നാണ് വരുന്നത്. മെയ് മാസത്തോടെ കേരളത്തിൽ വിവാഹങ്ങൾ കുറയും. പിന്നീട് മഴക്കാലം കഴിഞ്ഞാണ് കൂടുതൽ വിവാഹങ്ങൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.