ക​ന​ത്ത ചൂ​ടി​ൽ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ ശാ​ന്തി​ഗി​രി​യി​ലെ നേ​ന്ത്ര​വാ​ഴ​ത്തോ​ട്ടം

കനത്ത ചൂട്; മലയോരത്ത് വാഴകൾ ഒടിഞ്ഞുവീഴുന്നു

കേ​ള​കം: ക​ന​ത്ത ചൂ​ട് താ​ങ്ങാ​നാ​കാ​തെ വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​തൂ​ങ്ങു​ന്നു. ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി ചൂ​ട് താ​ങ്ങാ​ൻ ക​ഴി​യാ​തെ നൂ​റു​ക​ണ​ക്കി​ന് കു​ല​ച്ച വാ​ഴ​ക​ളാ​ണ് ന​ശി​ക്കു​ന്ന​ത്.

ശാ​ന്തി​ഗി​രി-​മു​രി​ക്കി​ങ്ക​രി​യി​ൽ അ​ഞ്ഞൂ​റി​ല​ധി​കം വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. കാ​ർ​ഷി​ക വാ​യ്‌​പ​യെ​ടു​ത്തും പ​ല​രി​ൽ​നി​ന്നും വാ​യ്‌​പ വാ​ങ്ങി​യും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചാ​ണ് ക​ർ​ഷ​ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്‌​ത​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ ന​ട്ട​തി​ൽ ചൂ​ട് ക​ന​ത്ത​തോ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മ​ധ്യ​ഭാ​ഗം ഒ​ടി​ഞ്ഞു​വീ​ണ് ന​ശി​ച്ച​ത്.

ക​യ​ർ കെ​ട്ടി സം​ര​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​ൾ​പ്പെ​ടെ​യാ​ണ് വാ​ഴ​ക​ൾ ഒ​ടി​യു​ന്ന​ത്. ഇ​തോ​ടെ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലാ​യി. ചൂ​ട് ക​ന​ത്ത​തോ​ടെ ജ​ല​ക്ഷാ​മം മൂ​ലം​വാ​ഴ തോ​ട്ട​ങ്ങ​ളി​ൽ ജ​ല​സേ​ച​നം മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ ഒ​ടി​ഞ്ഞ് തു​ട​ങ്ങി​യ​ത്. പാ​തി വി​ള​വ് പോ​ലു​മാ​വാ​ത്ത വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞ​ത്.

മ​ല​യോ​ര​ത്ത് നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ട്. കൊ​ക്കോ, കു​രു​മു​ള​ക്, ക​മു​ക്, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ കൃ​ഷി​ക​ളും ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്. വേ​ന​ൽ​മ​ഴ ഉ​ണ്ടാ​വാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൃ​ഷി നാ​ശം.

Tags:    
News Summary - intense heat- Bananas are damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.