വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ മാ​ങ്ങ വേ​ർ​തി​രി​ക്കു​ന്ന ക​ർ​ഷ​ക​ൻ. മു​ത​ല​മ​ട ആ​ട്ട​യാ​മ്പ​തി​യി​ലെ ദൃ​ശ്യം

മുതലമടയിൽ മാങ്ങ വിളവെടുപ്പ് അവസാന ഘട്ടത്തിൽ

മുതലമട: മുതലമട മാങ്ങ വിളവെടുപ്പ് അവസാനഘട്ടത്തിൽ. 7000 ഹെക്ടർ മാവ് കൃഷിയുള്ള മുതലമട മേഖലയിൽ കൂടുതൽ പാട്ടകർഷകരാണ്. ഏക്കറിന് ഒന്നര മുതൽ രണ്ട് ലക്ഷം വരെ വാർഷിക പാട്ടത്തുക നൽകി മാവിൻ തോട്ടം പാട്ടത്തിനെടുത്തവർക്ക് രോഗബാധ ഇത്തവണ തിരിച്ചടിയായി. ബങ്കനപ്പള്ളി - 75-80, സിന്ദൂരം - 80-85, അൽഫോൺസ - 100-110, ഹിമാപസന്ത് - 150 -160, മൂവാണ്ടൻ - 35-40, പ്രിയൂർ - 6070, തോത്ത പൂരി 30- 35 എന്നിങ്ങനെയാണ് വില. അടുത്ത സീസണിലെങ്കിലും ഇലപ്പേനിനെതിരെ ശാശ്വത പരിഹാരം കൃഷിവകുപ്പ് കണ്ടെത്തിയില്ലെങ്കിൽ മാവ് കൃഷിയിൽനിന്ന് കർഷകർ അകലുമെന്ന് കർഷകനായ ഡി.വൈ. ഷൈഖ് മുസ്തഫ പറഞ്ഞു.

ഇലപ്പേനിനെതിരെയെന്ന പേരിൽ എട്ടുതവണയിലധികം കീടനാശിനി പ്രയോഗം മാവിൻതോട്ടങ്ങളിൽ നടത്തിയതിനാൽ മിത്രകീടങ്ങളായ തേനീച്ചകളും തുമ്പികളും കുറഞ്ഞത് മാങ്ങയുടെ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചതായി സഫ്ന ഫ്രൂട്സ് ഉടമ ഇബ്രാഹീം ഷാ പറഞ്ഞു. ശത്രുകീടങ്ങളെ ഇല്ലാതാക്കി മിത്രകീടങ്ങളെ സംരക്ഷിക്കുന്ന തരത്തിലേക്ക് കാർഷിക ശാസ്ത്രജ്ഞർ ഇലപ്പേനിനെതിരെ പരിഹാരമാർഗം കണ്ടെത്തണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ വർഷത്തേക്കാൾ പകുതി മാത്രമാണ് മാങ്ങ സംഭരണ കേന്ദ്രങ്ങൾ മുതലമടയിൽ ഉണ്ടായിട്ടുള്ളത്. മാങ്കോ പാക്കേജിന് കഴിഞ്ഞ ബജറ്റിൽ അഞ്ച് കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരുന്നത്.

2019ൽ ഏഴ് കോടിയാണ് പാക്കേജിന് സർക്കാർ നീക്കിവെച്ചിരുന്നത്. മാവ് കർഷകർക്കായി മുതലമടയിൽ സ്ഥിരം പ്രത്യേക ഓഫിസറെ നിയമിക്കാനും സംസ്കരണ, സംഭരണ കേന്ദ്രങ്ങൾ സ്ഥാപിച്ച് അനുബന്ധ പ്രവർത്തനങ്ങൾക്കും തുക സർക്കാർ ഉപയോഗപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് കർഷകർ. മുതലമട പഞ്ചായത്തിനു പുറമെ കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി പഞ്ചായത്തുകളും മാങ്കോ പദ്ധതിയിൽ ഉൾപ്പെടും. കൃഷി വകുപ്പിന്‍റെ നിരന്തര ശ്രദ്ധ മുതലമട മാവ് കൃഷി മേഖലയിൽ വേണമെന്ന് മാങ്കോ ഫാർമേഴ്സ് ആൻഡ് ഗ്രോവേഴ്സ് അസോസിയേഷൻ സെക്രട്ടറി മോഹൻകുമാർ പറഞ്ഞു.

Tags:    
News Summary - In the final stages of mango harvest in Muthalamada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.