നെ​ല്ലി​യാ​മ്പ​തി​യി​ലെ ഓ​റ​ഞ്ച് ഫാം

നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ വിളവെടുപ്പ് തുടങ്ങി ക​ഴി​ഞ്ഞ വ​ര്‍ഷം വി​ള​വെ​ടു​ത്ത​ത് ര​ണ്ട​ര ട​ണ്‍

പാ​ല​ക്കാ​ട്: കാ​ര്‍ഷി​ക വി​ക​സ​ന ക​ര്‍ഷ​ക ക്ഷേ​മ വ​കു​പ്പിെൻറ കീ​ഴി​ലു​ള്ള നെ​ല്ലി​യാ​മ്പ​തി ഗ​വ. ഓ​റ​ഞ്ച് ആ​ന്‍ഡ് വെ​ജി​റ്റ​ബി​ള്‍ ഫാ​മി​ല്‍ ഓ​റ​ഞ്ച് വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങു​ന്നു. നി​ല​വി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ വി​ള​വെ​ടു​പ്പി​ന് തു​ട​ക്ക​മി​ട്ടെ​ങ്കി​ലും ന​വം​ബ​റോ​ടെ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​കും. 25 ഹെ​ക്ട​റി​ലാ​യി 6000 തൈ​ക​ളാ​ണ് ന​ട്ടി​ട്ടു​ള്ള​ത്. 3000 നാ​ഗ്പൂ​ര്‍ മ​ന്ദാ​രി​ന്‍ വി​ഭാ​ഗം ഹൈ​ബ്രി​ഡ് ഇ​ന​വും ബാ​ക്കി നെ​ല്ലി​യാ​മ്പ​തി ലോ​ക്ക​ല്‍ ഇ​ന​വു​മാ​ണ്. 2020ല്‍ ​ര​ണ്ട​ര ട​ണ്ണോ​ളം ഓ​റ​ഞ്ച് വി​ള​വെ​ടു​ത്തു. മു​ഴു​വ​ന്‍ ഓ​റ​ഞ്ചും സ്‌​ക്വാ​ഷാ​ക്കി വി​ല്‍ക്കു​ക​യാ​ണ് പ​തി​വെ​ന്ന് നെ​ല്ലി​യാ​മ്പ​തി ഗ​വ. ഓ​റ​ഞ്ച് ആ​ന്‍ഡ് വെ​ജി​റ്റ​ബി​ള്‍ ഫാം ​സൂ​പ്ര​ണ്ട് എ. ​ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു.

കാ​പ്പി, പാ​ഷ​ന്‍ ഫ്രൂ​ട്ട്, പേ​ര, മാ​വ്, റ​ഫ് ലെ​മ​ണ്‍, ചെ​റു​നാ​ര​കം എ​ന്നി​വ നെ​ല്ലി​യാ​മ്പ​തി ഗ​വ. ഓ​റ​ഞ്ച് ആ​ൻ​ഡ്​ വെ​ജി​റ്റ​ബി​ള്‍ ഫാ​മി​നു കീ​ഴി​ല്‍ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ സ്‌​ട്രോ​ബ​റി, ആ​ന്തൂ​റി​യം, മ​റ്റ് അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​യു​ടെ വി​ല്‍പ​ന​യും ന​ട​ക്കു​ന്നു​ണ്ട്. ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ല്‍ വ​ള​രു​ന്ന നി​ര​വ​ധി പ​ച്ച​ക്ക​റി​ക​ള്‍ക്ക് നെ​ല്ലി​യാ​മ്പ​തി​യി​ല്‍ നി​ല​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ബ്രോ​ക്കോ​ളി, കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ര്‍, കാ​ര​റ്റ്, ബീ​റ്റ്‌​റൂ​ട്ട്, റാ​ഡി​ഷ്, ബീ​ന്‍സ്, ഗ്രീ​ന്‍പീ​സ്, മ​ല്ലി, പ​യ​ര്‍, ത​ക്കാ​ളി, മു​ള​ക്, വ​ഴു​ത​ന​ങ്ങ, ചീ​ര, വെ​ള്ള​രി, ത​ണ്ണി​മ​ത്ത​ന്‍, ചെ​റി​യ ഉ​ള്ളി, സ​വാ​ള എ​ന്നി​വ​ക്കാ​ണ് നി​ല​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - Harvesting has started at Nelliyampathy Orange Farm, Two and a half tons harvested last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.