സൂചനാ ചിത്രം

സർക്കാർ വിതരണം ചെയ്ത കാലിത്തീറ്റ നൽകിയ കന്നുകാലികൾക്ക് ഭക്ഷ്യ വിഷബാധ

തിരുവല്ല: സർക്കാർ വിതരണം ചെയ്ത കാലിത്തീറ്റ നൽകിയ അപ്പർ കുട്ടനാടൻ മേഖലയിലെ കന്നുകാലികൾക്ക് ഭക്ഷ്യ വിഷബാധ. ജനുവരി 24 മുതൽ 30 വരെ വിതരണം ചെയ്ത കെ.എസ്. സുപ്രീം കാലിത്തീറ്റ നൽകിയ കന്നുകാലികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഈ കാലിത്തീറ്റ കഴിച്ച പ്രദേശത്തെ നൂറു കണക്കിന് കന്നുകാലികൾക്ക് വയറ്റിളക്കം പിടിപെട്ടു.

കന്നുകൾ രോഗബാധിതരായതോടെ പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞു. പ്രതിദിനം പത്തു ലിറ്റർ പാൽ വരെ ലഭിച്ചിരുന്ന കന്നുകളിൽ നിന്നും രണ്ടു ലിറ്റർ പോലും ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് ക്ഷീരകർഷകർ പറയുന്നു. ഈ കാലത്ത് തീറ്റ കഴിച്ച കന്നുകളിൽ ഭൂരിഭാഗവും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.

രോഗബാധയ്ക്ക് മുമ്പായി ആഴ്ചയിൽ 2500 ലിറ്റർ പാൽ വരെ പെരിങ്ങര പഞ്ചായത്തിലെ സൊസൈറ്റിക്ക് കൊടുത്തിരുന്നത് 1200 ലിറ്റർ ആയി കുറഞ്ഞതായി ക്ഷീര കർഷകർ പറയുന്നു. ഇത് തങ്ങളെ വലിയ തരത്തിലുള്ള കടബാധ്യതയിലേക്ക് തള്ളി വിടും എന്ന ആശങ്കയും കർഷകരിൽ നിലനിൽക്കുന്നുണ്ട്. വിഷബാധയേറ്റ കന്നു കുട്ടികളിൽ ചിലത് മരണപ്പെട്ടതും കർഷകരിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

മേഖലയിലെ ചില പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ മരുന്നുകൾ നൽകുന്നുണ്ട്. പ്രശ്നത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നതാണ് ക്ഷീരകർഷകരുടെ ആവശ്യം. കാലിത്തീറ്റയിലെ പ്രോട്ടീനിന്റെ അളവ് കൂടിയതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് കാലിത്തീറ്റ കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. 

Tags:    
News Summary - Food poisoning in cattle fed government-supplied fodder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.