മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നെ വെ​ള്ള​ത്തി​ൽ മു​ങ്ങി​ന​ശി​ച്ച നെ​ല്ല് കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന തി​രു​വാ​തു​ക്ക​ൽ ഗ്രാ​വ് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ൻ

കൃഷിനാശം: വിശദ റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദേശം

കോട്ടയം: വേനൽമഴയിൽ നെൽകൃഷിക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി വി.എൻ. വാസവന്‍റെ നിർദേശം. കൃഷിനാശം സംഭവിച്ച തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെയും കോട്ടയം നഗരസഭയിലെയും പാടശേഖരങ്ങൾ സന്ദർശിച്ചശേഷമാണ് മന്ത്രി റിപ്പോർട്ട് തേടിയത്. കർഷകർക്കുണ്ടായ നഷ്ടത്തിന് അടിയന്തരമായി സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. പാടശേഖരങ്ങളുടെ സംരക്ഷണത്തിനായി പുറംബണ്ട് ബലപ്പെടുത്തൽ, ഷട്ടറുകൾ സ്ഥാപിക്കൽ, മോട്ടോർ തറകൾ സ്ഥാപിക്കൽ അടക്കമുള്ള ശാശ്വത പരിഹാര നടപടി സ്വീകരിക്കും. നഷ്ടം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് കൃഷിനാശം സംബന്ധിച്ച വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഷുദിനത്തിൽ കർഷകർക്കും ജനപ്രതിനിധികൾക്കുമൊപ്പം 1850 ഏക്കർ വരുന്ന ഒമ്പതിനായിരം ജെ-ബ്ലോക്ക് പാടശേഖരത്തെ മൂലമട, അടിവാക്കൽ, വെട്ടിക്കാട് മൂല ഭാഗങ്ങൾ സന്ദർശിച്ച മന്ത്രി നാശനഷ്ടം വിലയിരുത്തി. 860 ഏക്കർ വരുന്ന തിരുവായ്ക്കരി, 215 ഏക്കർ വരുന്ന എം.എൻ. ബ്ലോക്ക് കായൽ പാടശേഖരങ്ങളും ഇവയുടെ പുറംബണ്ടുകളും സന്ദർശിച്ച മന്ത്രി കർഷകരുമായി കൂടിക്കാഴ്ച നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ. മേനോൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആർ. അജയ്, കെ.ബി. ശിവദാസ്, ഒ.എസ്. അനീഷ്, കാപ്കോസ് ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, പാടശേഖരസമിതി ഭാരവാഹികളായ അബ്ദുൽകരീം, എം.എസ്. സുഭാഷ്, ചാക്കോ ഔസേപ്പ്, കർഷക സംഘടന പ്രതിനിധികളായ പി.എം. മണി, കെ.പി. നടേശൻ, കൃഷി ഓഫിസർ എ.ആർ. ഗൗരി, കൃഷി അസി. എം.ജി. രഞ്ജിത എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

തുടർന്ന് കോട്ടയം നാട്ടകം, തിരുവാതുക്കൽ പ്രദേശങ്ങളിലെ 310 ഏക്കർ വരുന്ന ഗ്രാവ്, 90 ഏക്കർ വരുന്ന തൈങ്ങനാടി, 66 ഏക്കർ വരുന്ന പെരുനിലം, 256 എരവുകരി, 35 ഏക്കറുള്ള അർജുന കരി, 22 ഏക്കർ വരുന്ന എളവനാക്കേരി, 45 ഏക്കറുള്ള പാറോച്ചാൽ, 70 ഏക്കറുള്ള പൈനിപ്പാടം പാടശേഖരങ്ങളും മന്ത്രി സന്ദർശിച്ചു. പുറംബണ്ട് ബലപ്പെടുത്തൽ, മഴ മൂലമുണ്ടായ നാശനഷ്ടങ്ങൾ, നെല്ലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ കർഷകർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കൺട്രോൾ റൂം തുറന്നു

കോട്ടയം: മഴക്കെടുതിയെത്തുടർന്നുള്ള കൃഷിനാശം റിപ്പോർട്ട് ചെയ്യുന്നതിന് ജില്ലതല കൺട്രോൾ റൂം തുറന്നു. വിളകളുടെ നാശനഷ്ടങ്ങൾ സംബന്ധിച്ച് കർഷകർക്ക് കൺട്രോൾ റൂമിൽ അറിയിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 9383470704 , 9383470711.

Tags:    
News Summary - Damage to crops: Minister directs to submit detailed report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.