വിപണിയില്‍ മാമ്പഴക്കാലം

വിപണിയില്‍ മാമ്പഴക്കാലം . തെരുവോര കച്ചവടക്കാരും ഫ്രൂട്ട്സ് സ്റ്റാളുകളിലും വിവിധ ഇനം മാമ്പഴങ്ങള്‍ വില്‍പനക്ക് എത്തിയിട്ടുണ്ട്. വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ ഉപഭോക്താക്കള്‍ മാമ്പഴങ്ങളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ വിപണിക്ക് ഉണര്‍വായി. ഏപ്രില്‍ അവസാനമായപ്പോഴേക്കും നാടന്‍ മാമ്പഴങ്ങളും അന്യസംസ്ഥാന മാമ്പഴങ്ങളും വിപണിയിലത്തൊന്‍ തുടങ്ങിയിരുന്നു.
പുളിയൂര്‍, മൂവാണ്ടന്‍ മുതലായ നാടന്‍ ഇനങ്ങളാണ് ഇപ്പോള്‍ അരങ്ങ് കൈയടക്കിയിരിക്കുന്നത്. ഇത്തവണ വേനല്‍മഴ ഇല്ലാത്തത് സംസ്ഥാനത്ത് മാമ്പഴങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഴയിലും കാറ്റിലും കണ്ണിമാങ്ങകള്‍ കൊഴിഞ്ഞുപോകാത്തതിനാല്‍ എല്ലാ പറമ്പുകളിലും മാങ്ങകളുടെ ആഘോഷമാണ്. പുളിയൂറും മൂവാണ്ടനും പഴമാങ്ങയും ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍, പഴവിപണിയില്‍ കൂടുതലായി ഇടം പിടിച്ചിട്ടുള്ളത് പുളിയൂര്‍ മാത്രമാണ്. കിലോക്ക് 50-60 രൂപയാണ് ഇവയുടെ വില.
ഉല്‍പാദനം കൂടിയതിനാലാകണം ഇവ മാവില്‍നിന്ന് പറിച്ചെടുത്ത ഉടന്‍ തെരുവില്‍ കൂട്ടിയിട്ട് വില്‍പന അരങ്ങേറുന്നുണ്ട്. എന്നാല്‍, ഇവക്കൊപ്പം നീലം, സിന്ദൂരം, ബങ്കനപ്പള്ളി, സിന്ദൂരം, കാലാപാഡി തുടങ്ങിയ മാമ്പഴങ്ങളാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. ബങ്കനപ്പള്ളി, നീലം മാങ്ങ എന്നിവ കിലോക്ക് 70ഉം പഞ്ചവര്‍ണം 60ഉും കാലാപാടി 100 രൂപയുമാണ് വില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.