മരുഭൂമിയിൽ നെല്ല്​ കൊയ്​തെടുത്ത്​ സഹോദരങ്ങൾ

ചങ്ങരംകുളം: കത്തിയെരിയുന്ന മരുമണൽക്കാട്​ മനസുവെച്ചാൽ നല്ല വളക്കൂറുള്ള മണ്ണാക്കി മാറ്റാം എന്ന് തെളിയിച്ചിരിക്കുകയാണ് ചങ്ങരംകുളത്തുകാരായ സഹോദരങ്ങൾ. ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക്​ സ്വദേശികളായ റഷീദും, അഷ്റഫും, അലിയുമാണ്​ ആ ​സഹോദരങ്ങൾ.

നാടിന്‍റെ പച്ചപ്പ് ദുബായിയുടെ മരുഭൂമിയിൽ പുന:സൃഷ്ടിച്ചിരിക്കുകയാണ്​ അവർ. മൂവരും ജോലി ചെയ്യുന്ന അൽ ഖവനീജ് എന്ന സ്ഥലത്താണ് ഇവർ നെല്ല് കൃഷി ചെയ്തത്. റഷീദിന്‍റെ വലിയൊരു ആഗ്രഹമായിരുന്നു മരുഭൂമിയിൽ നെൽ കൃഷി ചെയ്യുക എന്നത്. കൂടെ ജേഷ്ഠൻമാരായ അഷ്‌റഫും, അലിയും സഹായത്തിനെത്തിയപ്പോൾ കാര്യം എളുപ്പമായി.

മണ്ണിനെ നാം എത്രത്തോളം സ്നേഹിക്കുന്നുവോ അതിന്‍റെ പതിന്മടങ്ങ് നമുക്ക് മണ്ണിൽ നിന്നും തിരിച്ചു ലഭിക്കും എന്നാണ് ഈ യുവാക്കളുടെ അഭിപ്രായം. കൃഷിയുടെ വിജയം കണ്ടറിഞ്ഞതോടെ ഖഫീലും കൃഷിയുടെ ഭാഗമാകാൻ ഇവർക്കൊപ്പം എത്തി

Tags:    
News Summary - Brothers harvesting paddy in the desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.