കേരകർഷകരെയും തൊഴിലാളികളെയും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഫലപ്രദമായി ബന്ധിപ്പിക്കുന്ന മൊബ ൈൽ ആപ്ലിക്കേഷൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരസംരക്ഷണത്തിന് ഏതു നൂതന പ്രോജക്ടുകളെയും സർ ക്കാർ സർവാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കേരമ ിത്ര സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രൻ മാസ്റ്റർ വാകയാട് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ശോഭീന്ദ്രൻ മന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു. ഡോ. ഇസ്മയിൽ മരിതേരി സ്വാഗതവും സുനീഷ് വെങ്കിടത്ത് നന്ദിയും പഞ്ഞു.
ഭാരത് മെട്രോ-കൊച്ചിയുടെ സഹകരണത്തോടെ ‘കേരമിത്രം’ സൊസൈറ്റിയാണ് മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കിയത്. കേരകർഷകർക്കും കർഷക തൊഴിലാളിക്കും ആവശ്യമായ മുഴുവൻ സാങ്കേതിക സഹായങ്ങളും മൊബൈൽ ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ആപ് കേരമിത്രത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഉപയോഗിക്കാം. കേരകർഷകർക്ക് സമയബന്ധിതമായി പരിശീലനം സിദ്ധിച്ച തെങ്ങുകയറ്റ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്താൻ കേമിത്രം ആപ്പിലൂടെ കഴിയുന്നു.
സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ‘കേരമിത്രം സൊസൈറ്റി’ ജില്ല, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ കമ്മിറ്റികൾ രൂപവത്കരിച്ച് കേരകൃഷിയുടെ സമഗ്ര ഉന്നമനത്തിന് നടപടികൾ സ്വീകരിച്ചുവരുന്നതിെൻറ ഭാഗമായാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഫോൺ: 8921825279, 9605320602, 9048886974.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.