ഒരുതരി മണ്ണില്ലാതെ വാഴകൃഷി; മേഡ് ഇൻ ഹോളണ്ട്

ഒന്ന് സങ്കല്പിച്ചുനോക്കൂ നിങ്ങളുടെ സ്വീകരണമുറിയിൽ ലക്ഷണമൊത്ത ഒരു വാഴ വിളഞ്ഞു പഴുത്തു നിൽക്കുന്നു. അണ്ണാനും വാവലും ഒന്നും കടിക്കാത്ത വാഴപ്പഴം, ഒപ്പം നിങളുടെ മുറിയിൽ ഒരൽപം അഴുക്കോ മാലിന്യമോ നാനവോ കാണുന്നുമില്ല.. വെറുതെ അങ്ങ് ഭാവനയിൽക്കണ്ടു തള്ളിക്കളയേണ്ട. ഇത് യാഥാർഥ്യമാക്കിയിരിക്കുകയാണ് ഹോളണ്ടിലെ ഒരുകൂട്ടം സസ്യ ശാസ്ത്രജ്ഞന ്മാർ. യൂറോപ്പിലെ തണുത്ത കാലാവസ്ഥയിൽ വാഴകൃഷി ഏതാണ്ട് അസാധ്യമാണ്. കേരളത്തിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന് നും ബനാന പ്രേമികൾ കൊണ്ട് വന്നു നാട്ടു നനച്ചു വളർത്തിയ വാഴകൾ ഒന്നും അധിക നാൾ നില നിന്നുമില്ല. അപ്പോഴാണ് അതെ സാഹചര്യമുള്ള നെതർലണ്ടിൽ നല്ല സ്വാദുള്ള ഗുണനിലവാരമുള്ള വാഴപ്പഴം എങ്ങിനെ കൃഷിചെയ്യാമെന്ന പരീക്ഷണം ആരംഭിച്ചത്. അതാകട്ടെ പരാഗ്വേയിലെയും ആഫ്രിക്കയിലെയും മണ്ണിൽ നിന്നുള്ള ഒരുതരം ഫംഗസ് ആക്രമണം കാരണം വാഴ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതായേക്കാവുന്ന ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന നാളുകളിലാണ് പരീക്ഷണം നടന്നത്.

വാഗ്‌നിങ്ങൻ യുണിവേഴ്സിറ്റി റിസർച് വിങ്ങിലെ (WUR) പ്രൊഫസർ ഡോക്ടർ ഗെർട്ടു കേമയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ നടത്തിയ പരീക്ഷണമാണ് തണുത്ത യൂറോപ്പിൽ ട്രോപ്പിക്കൽ കാലാവസ്ഥയിൽ വളരുന്നതിനേക്കാൾ മികച്ച വിളവുമായി വാഴപ്പഴം വികസിപ്പിച്ചെടുത്തിരിക്കുന്നത്. അവർ നട്ടു വളർത്തിയ 60 വിത്തുകൾ കഴിഞ്ഞ ഡിസംബറിൽ വിളവെടുത്തപ്പോൾ അത് ലോകത്തു ഏറ്റവും അധികം ഉപയോഗിക്കുന്ന പഴവർഗത്തിൻെറ രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിക്കലും കൂടിയായി ആയി.


മണ്ണിൽ നിന്ന് പകരുന്ന അങ്ങേയറ്റം ആപൽക്കാരികളായ ബാക്റ്റീരിയ ആണ് വാഴപ്പഴത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയും എന്ന പേടിപ്പിക്കുന്ന അവസ്ഥ ഉണ്ടാക്കിയത്. എന്നാൽ പ്രൊഫസ്സർ കേമ വികസിപ്പിച്ചെടുത്തിരിക്കുന്ന പുതിയ ഇനം വാഴകൾ കൃഷി ചെയ്യാൻ ഒരു തരി മണ്ണുപോലും ആവശ്യമില്ല ചകിരിനാരും ചകിരിച്ചോറും പിന്നെ ഒരു പ്രത്യേക തരം പാറപ്പൊടിയുടെ മിശ്രിതവും വലുപ്പം കൂടിയ ഗ്രോ ബാഗുകളിൽ നിറച്ചു ഗ്രീൻ ഹൗസുകളിൽ ആണ് വളർത്തി എടുത്തിരിക്കുന്നത്. പരീക്ഷണം സമ്പൂർണ്ണ വിജയമായതോടെ ഹോളണ്ട് താമസിയാതെ വാഴപ്പഴകൃഷിയിൽ സ്വയപരായാപ്തത നേടുകയാണ്.

നേരത്തേ ദക്ഷിണ അമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ശതകോടികളായിരുന്നു അവർ ബനാന ഇറക്കുമതിക്കായി ചെലവഴിച്ചിരുന്നത്. യൂറോപ്പിൽ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്നതും വാഴപ്പഴമാണ്‌. മാർച്ച് മാസം ആകുമ്പോഴേക്കും ഹോളണ്ടിലെ ആശുപത്രികളിലും സ്‌കൂളുകളിലും വിതരണം ചെയ്യുന്നത് നല്ല തനി നടൻ വാഴപ്പഴങ്ങളായിരിക്കും. അതാണ് അവരുടെ ആത്മവിശ്വാസം. ഈ രീതികൊണ്ട് ഏറ്റവും അധികം നേട്ടം ഉണ്ടാക്കാവുന്നതു നമ്മുടെ കേരളത്തിനാണ് ഏറ്റവും കൂടുതൽ ചകിരിയും പാറപ്പൊടിയും ലഭിക്കുന്നത് നമുക്കാണ്. നമ്മുടെ കൃഷിവകുപ്പ് ഒന്ന് ശ്രദ്ധിച്ചാൽ വിപ്ലവകരമായ ഒരു കൃഷിരീതിയാക്കി നമുക്ക് ഇത് മാറ്റി എടുക്കാം.

Tags:    
News Summary - bananas in greenhouses- agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.