കാർഷിക സംരംഭകരെയും ഉപഭോക്താക്കളെയും ബന്ധിപ്പിച്ച്​ കൂട്ടായ്മ വരുന്നു

കോഴിക്കോട്​: സംരംഭകരുടെ സംഘടനയായ ലൈഫ് ലൈൻ ചേംബർ ഓഫ് കോമേഴ്‌സ് അംഗങ്ങൾ സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനിൽ കുമ ാറുമായി കൃഷിയുടെ പുത്തൻ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. ഓൺലൈൻ ചർച്ചയിൽ 360ഓളം സംരംഭകർ പങ്കെടുത്തു.

കാർഷിക മേഖലയിൽനിന്ന്​ വരുമാനത്തിടൊപ്പം മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും വിപണനവും സാധ്യമാക്കാൻ സംസ്​ഥാന സർക്കാറുമായും കർഷകരുമായും സഹകരിച്ച്​ പ്രവർത്തിക്കാൻ ലൈഫ് ലൈൻ ചേംബർ ഓഫ് കോമേഴ്‌സിലെ സംരംഭകരെ മന്ത്രി സ്വാഗതം ചെയ്​തു.

കോവിഡിനുശേഷം മടങ്ങിവരുന്ന പ്രവാസികൾ ഉൾപ്പടെയുള്ളയുള്ളവർക്ക് അവനവ​​െൻറ മണ്ണിൽ കൃഷി ചെയ്​ത്​ കാർഷിക സംരംഭകനാകാനും ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനും കാർഷിക സംരംഭകരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന കൂട്ടായ്മ തുടങ്ങാനും ചർച്ചയിൽ തീരുമാനിച്ചു.

കേരളത്തിലെ തനതായ കാർഷിക വിളകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ആഗോള ബ്രാൻഡ് തുടങ്ങുമെന്ന്​ ചെയർമാൻ അബ്​ദുൽ കരീം പഴേരി അറിയിച്ചു. ഇതി​​െൻറ ഭാഗമാകാൻ താൽപ്പര്യമുള്ള സംരംഭകർക്ക്​ ജില്ലതല ക്ലസ്​റ്ററിലും വാട്ട്​സ്​ആപ്പ്​ ഗ്രൂപ്പിലും അംഗമാകാം. കൂടുതൽ വിവരങ്ങൾക്ക്: വാട്ട്​സ്​ആപ്പ്​: 75929 15555. വെബ്സൈറ്റ് : www.lifelinechamber.org

Tags:    
News Summary - new opportunities for farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.