????????????? ?????? ????????? ????

മലയാളിക്ക് ഓണമുണ്ണാന്‍ പച്ചക്കറി ഒരുക്കി കാന്തല്ലൂര്‍

മലയാളിക്ക് പലകൂട്ടം കറികള്‍ കൂട്ടി ഓണമുണ്ണാന്‍ കാന്തല്ലൂര്‍ പച്ചക്കറി ഒരുക്കിത്തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ട് ശീതകാല പച്ചക്കറിയുടെ വിളനിലമായ കാന്തല്ലൂരിലെ കര്‍ഷകര്‍ കൃഷിപ്പണികളുടെ തിരക്കിലാണ്. ഓണക്കാലത്ത് പച്ചക്കറിയുടെ ആവശ്യകതയു  മികച്ച വിലയും മുന്നില്‍കണ്ടാണ് കര്‍ഷകര്‍ കാബേജ്, കാരറ്റ്, ബീന്‍സ്, മുരിങ്ങ ബിന്‍സ്, ബട്ടര്‍ ബിന്‍സ് തുടങ്ങിയവ വ്യാപകമായി  കൃഷി ഇറക്കിയിരിക്കുന്നത്.

 കാന്തല്ലൂരിലെ മുഴുവന്‍ കൃഷിഭൂമിയിലും പച്ചക്കറി കൃഷി ഇറക്കിയാല്‍ ഓണക്കാലത്ത്  തമിഴ്നാടിനെ അശ്രയിക്കേണ്ടി വരില്ല. എന്നാല്‍, പച്ചക്കറി കൃഷി ലാഭകരമല്ലാതാവുകയും കിടാക്രമണം മൂലം കൃഷി നശിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍തലത്തില്‍ നിന്ന് ഒരു സഹായവും ലഭിക്കാറില്ല. ഇതോടെ കടക്കെണിയിലായ കുറേ കര്‍ഷകര്‍ പച്ചക്കറി കൃഷിയില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതരായി. അധിക ലാഭം ലഭിക്കുന്നതും വലിയ ചിലവില്ലാത്തതുമായ ഗ്രാന്‍്റിസ് കൃഷിയിലേക്കാണ് അവര്‍ പലരും തിരിഞ്ഞത്.

പക്ഷേ,  പരമ്പരാഗതമായി പച്ചക്കറി കൃഷി ചെയ്തുവന്ന കാന്തല്ലൂരിലെ ഒരു വിഭാഗം കര്‍ഷകര്‍ ലാഭനഷ്ടം നോക്കാതെ ഇപ്പോഴും പച്ചക്കറിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കാന്തല്ലരിന്‍്റ സ്വന്തം പച്ചകറികള്‍ പ്രത്യേകിച്ച് കാന്തല്ലൂരില്‍ മാത്രം വിളയുന്ന മുരിങ്ങ ബിന്‍സ് ഉള്‍പ്പെടെയുള്ളവയാകും ഇത്തവണ ഓണ വിപണിയിലെ താരങ്ങള്‍. ഇടനിലക്കാരെ ഒഴിവാക്കി കാന്തല്ലൂരില്‍നിന്ന് ഹോര്‍ട്ടി കോര്‍പ് നേരിട്ട് പച്ചക്കറി സംഭരിക്കുമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാന്തല്ലൂര്‍ സന്ദര്‍ശിക്കുമെന്നുമുള്ള കൃഷി മന്ത്രിയുടെ പ്രഖ്യാപനവും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.