തേ​ൻ​കൃ​ഷി വി​ള​വെ​ടു​പ്പ്

പ്രതികൂല കാലാവസ്ഥ; തേൻ ഉൽപാദനം കുറഞ്ഞു

പുൽപള്ളി: പ്രതികൂല കാലാവസ്ഥ കാരണം ജില്ലയിൽ തേൻ ഉൽപാദനം ഇത്തവണയും കുറഞ്ഞു. ഉൽപാദനം കുറഞ്ഞതിനൊപ്പം വർഷങ്ങളായി വിലയിടിവും തുടരുകയാണ്. വിലയിടിവും രോഗബാധകളും കാരണം പരമ്പരാഗതമായി തേനീച്ചക്കൃഷിയിൽ ഏർപ്പെട്ടിരുന്ന പല കർഷകരും ഇപ്പോൾ കൃഷി അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലാണ്.

നാടൻ തേനിന് വിപണിയിൽ ലഭിക്കുന്ന മെച്ചപ്പെട്ട വിലയാണ് കർഷകരെ തേനീച്ച കൃഷിയിലേക്ക് ആകർഷിക്കുന്നത്. നാടൻ തേനിന് ആവശ്യക്കാരും ഏറെയാണ്. വയനാട്ടിൽ കുറഞ്ഞ സ്ഥലത്ത് മാത്രമാണ് തേനീച്ചക്കൃഷിയുള്ളത്. കിലോക്ക് 400 രൂപ വരെയാണ് ഇപ്പോൾ തേനിന് വില ലഭിക്കുന്നത്.

ഈ വില കഴിഞ്ഞ മൂന്നുനാല് മാസമായി തുടരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉൽപാദനം പകുതിയായി കുറഞ്ഞിട്ടുണ്ട്. തേനീച്ച വളർത്തൽ കൃഷിവകുപ്പിന് കീഴിൽ നേരിട്ടല്ലാത്തതിനാൽ കർഷകർക്ക് നഷ്ടപരിഹാരവും ലഭിക്കുന്നില്ല. തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സർക്കാർതലത്തിൽ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് തേനീച്ച കർഷകരുടെ ആവശ്യം.

Tags:    
News Summary - Adverse weather; Honey production decreased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.