ആരും വിശ്വസിക്കില്ല; ഈ 62കാരി ഒരു കോടി രൂപയുടെ പാലാണ് കഴിഞ്ഞ വർഷം വിറ്റത്

അഹമ്മദാബാദ്: ഗുജറാത്തിലെ നവൽബെൻ ചൗധരിയെന്ന ഈ 62 കാരി കഴിഞ്ഞ വർഷം വിറ്റത് ഒരു കോടി രൂപയുടെ പാലാണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. 80 എരുമകളും 45 പശുക്കളും ഉള്ള സ്വന്തമായി ഡയറി നടത്തുന്ന ഈ സ്ത്രീയുടെ മാസവരുമാനം മൂന്നര ലക്ഷം രൂപയാണെന്ന് പറഞ്ഞാൽ ആരുടേയും കണ്ണുതള്ളിപോകും.

ഗുജറാത്തിലെ ബനസ്ക്കന്ദ ജില്ലയിൽ ഒരു ചെറിയ ധവളവിപ്ലവം തന്നെ നടത്തിയ ആളാണ് നവൽബെൻ. അവരുടെ ഊർജത്തിന് മുന്നിൽ വയസ്സൊന്നും ഒരു പ്രശ്നമേയല്ല.

2020ൽഒരു കോടി 10 ലക്ഷം രൂപക്ക് പാൽ വിറ്റ് റെക്കോഡ് നേട്ടത്തിലെത്തി നിൽക്കുകയാണ് നവൽബെൻ. 2019ൽ 87.95 ലക്ഷം രൂപയുടെ പാലാണ് ഇവർ വിറ്റത്.

കഴിഞ്ഞ വർഷം വീട്ടിൽ തന്നെ ഡയറി തുടങ്ങിയതോടെയാണ് പാൽവിൽപനയിൽ കുതിച്ചുകയറ്റം തുടങ്ങിയത്. 80 എരുമകൾ , 45 പശുക്കൾ. പശുവിനെ കറക്കുന്നതുമുതൽ എല്ലാ ജോലികളും നവൽ ബെന്നിന് ചെയ്യാനറിയാം.

15പേരാണ് നവൽബെന്നിന്‍റെ ഡയറിയിൽ പാൽ കറക്കാൻ മാത്രമായി ജോലി ചെയ്യുന്നത്.

സംസ്ഥാനത്തും ബനസ്കന്ദ ജില്ലയിലുമായി പല അവാർഡുകളും നവൽബെന്നിനെ തേടിയെത്തിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.