വിവോ വി60 ഇ 5ജി (Vivo V60e 5G) സാമാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി. വിവോ വി50ഇ (Vivo V50e) ഫോണിന്‍റെ പിൻഗാമിയാണിത്. ആകർഷകമായ സവിശേഷതകൾ, ഡ്യുവൽ കാമറ സെറ്റപ്പ്, വലിയ ബാറ്ററി തുടങ്ങിയ പ്രത്യേകതകളോടെയാണ് ഈ സ്മാർട്ട്‌ഫോൺ വിപണിയിലെത്തിയത്. 30,000 രൂപക്ക് താഴെയാണ് ഈ ഫോണിന്‍റെ വില. 6500 എം.എ.എച്ച് ബാറ്ററിയും ഡയമണ്ട് ഷീൽഡ് ഗ്ലാസും ഈ ഫോണിന്‍റെ പ്രധാന സവിശേഷതയാണ്. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ രണ്ട് നിറങ്ങളിലാണ് വിവോ വി60ഇ ഫോണ്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.
സവിശേഷതകള്‍
മീഡിയടെക് ഡൈമന്‍സിറ്റി 7360 ടര്‍ബോ പ്രൊസസറിലുള്ള സ്‌മാര്‍ട്ട്‌ഫോണാണ് വിവോ വി60ഇ. എ.ഐ അധിഷ്‌ഠിത ടൂളുകള്‍ സഹിതമുള്ള 200 എം.പി പ്രധാന ക്യാമറയാണ് വിവോ വി60ഇ 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രത്യേകത. 30x ഡിജിറ്റല്‍ സൂം വരെ ഓറ ലൈറ്റ് പിന്തുണ, ഓട്ടോഫോക്കസും 90-ഡിഗ്രി വൈഡ് ഫീല്‍ഡ് ഓഫ് വ്യൂവും സഹിതം 50 എം.പിയുടെ സെല്‍ഫി ക്യാമറ, ഫ്രണ്ട്, റിയര്‍ ക്യാമറകളില്‍ 4കെ വീഡിയോ റെക്കോര്‍ഡിങ്, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് സഹിതം 6.77 ഇഞ്ച് ക്വാഡ്-കര്‍വ്‌ഡ് അമോലെഡ് ഡിസ്‌പ്ലെ, 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, 12 ജിബി വരെ റാം, 256 ജിബി വരെ ഇന്‍റേണല്‍ സ്റ്റോറേജ്, വണ്‍ടച്ച് ഒഎസ്15, മൂന്ന് വര്‍ഷം ആന്‍ഡ്രോയ്‌ഡ് അപ്‌ഡേറ്റ്, അഞ്ച് വര്‍ഷം സുരക്ഷാ അപ്‌ഡേറ്റ്, ഗൂഗിള്‍ ജെമിനി അസിസ്റ്റന്‍റ്, 6500 എം.എ.എച്ച് ബാറ്ററി, 90 വാട്‌സ് ഫാസ്റ്റ് ചാര്‍ജിങ്, 27 മിനിറ്റ് കൊണ്ട് 50 ശതമാനം ചാര്‍ജിങ് എന്നിവ വിവോ വി60ഇ ഫോണിന്‍റെ പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.