ദീപാവലി ഓഫർ: 6,000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട് വാച്ചുകൾ

ദീപാവലി ഓഫറുകളുമായിതാ ആമസോൺ. 6,000 രൂപയിൽ താഴെ വില വരുന്ന, അമോലെഡ് ഡിസ്‌പ്ലേ, 100+ സ്പോർട്സ് മോഡുകൾ,ബ്ലൂടൂത്ത് കോളിങ്, ഹെൽത്ത് ട്രാക്കറുകൾ, ഒരാഴ്ചയിലധികം ബാറ്ററി ലൈഫ് എന്നിവയുള്ള മികച്ച സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം.

 

1. പെബിൾ റോയൽ ലെജൻഡ് (Pebble Royale Legend)

അൾട്രാ-സ്ലിം പ്രീമിയം ഡിസൈനോട് കൂടിയ ഒരു മികച്ച സാമാർട്ട് വാച്ചാണ് പെബിൾ റോയൽ ലെജൻഡ്. 1.43 ഇഞ്ച് അമോലെഡ് (AMOLED) ഡിസ്‌പ്ലേ, കൂടാതെ, ഓൾവേസ്-ഓൺ ഡിസ്‌പ്ലേ.   ഈ സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് കോളിങ് വാഗ്ദാനം, ഹെൽത്ത് ട്രാക്കിങ് സംവിധാനവും നൽകുന്നു. 3,099 രൂപയാണ് വില.

 

2. നോയ്‌സ് എൻഡവർ സ്മാർട്ട് വാച്ച് (Noise Endeavour smartwatch)

ഒരു റഗ്ഡ് (Rugged) ഡിസൈനോട് കൂടിയ 1.46 ഇഞ്ച് അമോലെഡ് (AMOLED) ഡിസ്‌പ്ലേ നൽകുന്ന സ്മാർട്ട് വാച്ചാണ് നോയ്‌സ് എൻഡവർ. ബ്ലൂടൂത്ത് കോളിങ്, എസ്.ഒ.എസ് ഫീച്ചർ, അതിവേഗ ഹെൽത്ത് ട്രാക്കിങ് (Rapid Health Tracking), 100ൽ അധികം സ്പോർട്സ് മോഡുകൾ ഇതെല്ലാം ഇതിന്‍റെ പ്രത്യോകതകളാണ്. ഈ സ്മാർട്ട് വാച്ചിന് 3,199 രൂപയാണ് വില.

 

3. ടൈറ്റൻ ക്രെസ്റ്റ് (Titan Crest)

1.43 ഇഞ്ച് അമോലെഡ് (AMOLED) ഡിസ്‌പ്ലേയോട് കൂടിയാതാണ് ടൈറ്റൻ ക്രെസ്റ്റ സ്മാർട്ട് വാച്ച്. കൂടാതെ, ബ്ലൂടൂത്ത് കോളിങ്, എ.ഐ മോണിങ് ബ്രീഫ്‌സ് (AI Morning Briefs),ഒരു ഫങ്ഷണൽ ക്രൗൺ (Functional Crown), ഹെൽത്ത് ട്രാക്കിങ് (Health Tracking) സവിശേഷതകൾ ഇതിൽ അടങ്ങിയിരിക്കുന്നു. 100ൽ അധികം സ്പോർട്സ് മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എല്ലാവർക്കും ഒരുപോലെ അനുയോജ്യമായ റോസ് ഗോൾഡ് മെഷ് സ്ട്രാപ്പ് ഡിസൈനിലാണ് ഇത് വരുന്നത്. 5,999 രൂപയാണ് വില.

 

4. റെഡ്മി വാച്ച് 5 ലൈറ്റ് (Redmi Watch 5 Lite)

1.96 ഇഞ്ച് അമോലെഡ് (AMOLED) ഡിസ്‌പ്ലേ കൂടാതെ, അഞ്ച് എടിഎം (ATM) വാട്ടർ റെസിസ്റ്റൻസോട് കൂടിയ അഡ്വാൻസ്ഡ് ഇൻ-ബിൽറ്റ് ജിപിഎസ് (GPS), ബ്ലൂടൂത്ത് കോളിങ്, ഓൾവേസ്-ഓൺ ഡിസ്‌പ്ലേ (Always-On Display), 18 ദിവസം വരെ നീണ്ടുനിൽക്കുന്ന മികച്ച ബാറ്ററി ലൈഫും എന്നിവ വാഗ്ദാനം ചെയ്യുന്നു. 3,199 രൂപയാണ് വില.

 

5. ഫാസ്റ്റ്ട്രാക്ക് ആസ്റ്റർ FR2 പ്രോ (Fastrack Astor FR2 Pro)

ഫാസ്റ്റ്ട്രാക്ക് ആസ്റ്റർ FR2 പ്രോ സ്മാർട്ട് വാച്ചിന് 2,799 രൂപയാണ് വില. ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയോടു കൂടിയ 1.43 ഇഞ്ച് അമോലെഡ് (AMOLED) ഡിസ്‌പ്ലേ. ബ്ലൂടൂത്ത് കോളിങ്, SpO2, ഹൃദയമിടിപ്പ് (heart rate) നിരീക്ഷണം, അഡാപ്റ്റീവ് ഓൾവേസ്-ഓൺ ഡിസ്‌പ്ലേ (Adaptive Always-On Display), ഒരു ഫങ്ഷണൽ ക്രൗൺ, എഐ വോയിസ് അസിസ്റ്റന്‍റ് എന്നിവ ഈ വാച്ചിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Diwali Offer: Best Smartwatches Under Rs 6,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.