2025ൽ വാങ്ങാൻ പറ്റിയ അഞ്ച് സാംസങ് ഗ്യാലക്സി ഫോണുകൾ

ഗ്യാലക്സിഇന്ന് വിപണിയിൽ വലിയൊരു ആധിപത്യം സൃഷ്ടിച്ച ഫോണാണ് സാംസങ് ഗാലക്സി. ഒരു മുൻനിര ബ്രാൻഡ് ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ഏതെരാളും ഐഫോൺ അല്ലെങ്കിൽ സാംസങ് ഗ്യാലക്സി എന്നെ ചിന്തിക്കു.

നൂതന എഐ സവിശേഷതകൾ, ഉയർന്ന റെസല്യൂഷൻ ക്യാമറകൾ, ഒരുപാട് കാലം ഈടുനിൽക്കുന്ന ഡിസൈനുകൾ, ദീർഘകാലം നിലനിൽക്കുന്ന ബാറ്ററികൾ എന്നിവയെല്ലാം ഈ ഫോണിന്‍റെ എടുത്ത് പറയണ്ട സവിശേഷതകളാണ്. അതുപോലെ തന്നെ സ്റ്റൈലിന്‍റെ കാര്യത്തിൽ മറ്റ് മുൻനിര ബ്രാൻഡുകളെക്കാൾ മികച്ചതാണ് സാംസങ് ഗ്യാലക്സി. ഇന്ന് വിപണിയിൽ ഐഫോണുമായി കിടപിടിക്കുന്ന ഏക സ്മാർട്ട് ഫോണാണ് സാംസങ് ഗ്യാലക്സി.

സാംസങ്ങിന്‍റെ പ്രീമിയം സ്മാർട്ട് ഫോണാണുകൾ: Galaxy S24 Ultra, A55, M36, M16, Z Fold6

 

Samsung Galaxy S24 Ultra

1. സാംസങ് ഗാലക്സി എസ്24 അൾട്രാ

പുതിയ ടൈറ്റാനിയം എക്സ്റ്റീരിയറില്‍ 6.8 ഇഞ്ച് ഫ്‌ളാറ്റ് ഡിസ്‌പ്ലേയാണ് ഗ്യാലക്സി എസ്24 അൾട്രക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ട് മികച്ച ഡിസൈന്‍ വാഗ്ദാനം ചെയ്യുന്നു. ഗ്യാലക്‌സി എഐ ഫീച്ചറുകള്‍ ഇവയെ വ്യത്യസ്തമാക്കുന്നു. ലിസണിങ് മോഡ്, ചാറ്റ് അസിസ്റ്റിനായി കമ്പോസറും മെസേജ് ആപ്പിനായി സജസ്റ്റഡ് റിപ്ലൈസ് എന്നി സവിശേഷതകളും ഇവക്കുണ്ട്. മാത്രമല്ല സാംസങ് നോട്ടിന്‍റെ സവിശേഷത ഉള്‍പ്പെടുത്തി കൊണ്ട് പിഡിഎപഫ് ഓവര്‍ലേ ട്രാന്‍സ് ലേഷന്‍ സ്‌കെച്ച് ടു ഇമേജുമുണ്ട്.

ഇവയുടെ പുതിയ ഫീച്ചറുകള്‍ ഓര്‍ജിനല്‍ ഗ്യാലക്‌സി എഐ ടൂളുകള്‍ സെര്‍ക്കിള്‍ ടു സെര്‍ച്ച് വാഗ്ദാനം ചെയ്യുന്നു. കൂടാതെ വിഷന്‍ ബൂസ്റ്ററിനോടൊപ്പം 120 ഹേര്‍ട്ട്‌സ് റിഫ്രഷ് റേറ്റുമുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോമാണ് ഫോണിന്‍റെ കരുത്ത്.

ഫോട്ടോസ് മികച്ചതാക്കുന്ന തരത്തില്‍ 12 എംപി അള്‍ട്രാ വൈഡ് ക്യാമറ,50 എംപി ടെലിഫോട്ടോ 5x ഓഎഎസ്, 10 എംപി ടെലിഫോട്ടോ 3x റെയര്‍ ക്യാമറയും എസ് 24 അൾട്രയുടെ പ്രത്യേകതയാണ്. ദീര്‍ഘനേരം ഈടുനില്‍ക്കുന്ന പെര്‍ഫോമെന്‍സിനായി 5,000 എംഎഎച്ച് ബാറ്ററിയും നൽകുന്നു.

 

Samsung Galaxy A55

2. സാംസങ് ഗാലക്സി എ55

പ്രീമിയം മെറ്റൽ ഫ്രെയിമും ഗ്ലാസ് ബാക്കും ഉള്ള ആകർഷകമായ ഡിസൈനിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ യൂനിറ്റ് കൊടുത്തിരിക്കുന്നു.

ഡിസ്പ്ലേ 6.6 ഇഞ്ച് വലിപ്പമുള്ള FHD+ അമോലെഡ് ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എ55 ഫോണിലുള്ളത്. 2340×1080 പിക്സൽ റെസല്യഷൻ സ്മാർട്ഫോണിലുണ്ട്. 120 Hz വരെ റിഫ്രഷ് റേറ്റ് ഇതിനുണ്ട്. ആൻഡ്രോയിഡ് 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 5000എംഎഎച്ച് ബാറ്ററി സപ്പോർട്ട് ചെയ്യുന്ന ഡിവൈസാണ് സാംസങ്ങിന്‍റെ ഗാലക്സി എ55. ഇത് 25ഡബ്ല്യൂ ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

ക്യാമറയിലേക്ക് വന്നാൽ സാംസങ് ഫോണിലുള്ളത് 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ്. എൽഇഡിD ഫ്ലാഷ് സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഗാലക്സി എ55 ഫോണിലുള്ളത്. 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഇതിലുണ്ട്. ഫോണിലെ മൂന്നാമത്തെ ക്യാമറ 5 മെഗാപിക്സൽ സെൻസറാണ്. ഇതിൽ 32 മെഗാപിക്സൽ സെൻസറും കൊടുത്തിരിക്കുന്നു.

5ജി, ഡ്യുവൽ 4ജി VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3 എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ നിങ്ങൾക്ക് സാംസങ് സ്മാർട്ഫോണിൽ ലഭിക്കുന്നതാണ്. ഫോണിലെ ഡിസ്പ്ലേയ്ക്ക് ഗോറില്ല പ്രൊട്ടക്ഷൻ മാത്രമല്ല, വിഷൻ ബൂസ്റ്റർ സപ്പോർട്ടുമുണ്ട്.

 

Samsung Galaxy M36

3. സാംസങ് ഗ്യാലക്സി എം36

ഓറഞ്ച് ഹേസ്, സെറീൻ ഗ്രീൻ, വെൽവെറ്റ് ബ്ലാക്ക് മൂന്ന് കളർ ഓപ്ഷനുകളാണ് ഹാൻഡ്സെറ്റിനുള്ളത്. 6.7 ഇഞ്ച് വലുപ്പമുള്ള FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് സെറ്റിലുള്ളത്. ഇതിന്‍റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുമുണ്ട്. എക്സിനോസ് 1380 പ്രോസസ്സറാണ് ഫോണിൽ പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ യൂനിറ്റിലാണ് സാംസങ് ഗ്യാലക്സി എം36 ഫോണിലുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50എംപി പ്രൈമറി സെൻസർ ഇതിലുണ്ട്. 8എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും 2എംപി മാക്രോ സെൻസറും ഫോണിലുണ്ട്. സെൽഫികൾക്കായി 13എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന് മുന്നിലും പിന്നിലുമായി 4കെ വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സെൻസറുകളാണ് കൊടുത്തിരിക്കുന്നത്. സെർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള സാംസങ്ങിന്‍റെ ജനപ്രിയമായ എഐ ഫീച്ചറുകൾ ഇതിലുണ്ട്.

7.7എംഎം കനമുള്ള സ്ലിം ഹാൻഡ്സെറ്റാണിത്. 6ജിബി, 8ജിബി റാം വേരിയജിബിുകളിൽ ഇത് ലഭ്യമാണ്. 128ജിബി, 256ജിബി സ്റ്റോറേജ് ഓപ്ഷനുകളാണ് ഗ്യാലക്സി എം36 5ജിക്കുള്ളത്.

5000 എംഎഎച്ച് ബാറ്ററിയുണ്ട്. 25ഡബ്ല്യൂ ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണക്കുന്നു. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7-ൽ സോഫ്റ്റ് വെയറാണുള്ളത്. ആറ് വർഷത്തെ ആൻഡ്രോയിഡ് അപ്ഗ്രേഡുകൾ ഫോണിൽ ഉറപ്പിക്കാം. ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും സാംസങ് തരുന്നു.

 

Samsung Galaxy M16

4. സാംസങ് ഗ്യാലക്സി എം16

ഗ്യാലക്സി എം16, ഒരു ഗുളിക ആകൃതിയിലുള്ള മൊഡ്യൂളിനുള്ളില്‍ മൂന്ന് പിന്‍ കാമറകളുടെ ലംബ ക്രമീകരണത്തോടെയാണ് വിപണിയില്‍ എത്തുക. ഇതില്‍ രണ്ട് സെന്‍സറുകള്‍ വലിയ രൂപത്തിലാണ്. മൂന്നാമത്തെ സെന്‍സര്‍ ഒരു ചെറിയ സ്ലോട്ടിലാണ്. കൂടാതെ ഈ മൊഡ്യൂളിന് അരികില്‍ എല്‍ഇഡി ഫ്‌ലാഷും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ എം06ല്‍ ഗുളിക ആകൃതിയിലുള്ള കാമറ മൊഡ്യൂളില്‍ രണ്ട് സെന്‍സറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് അരികില്‍ പ്രത്യേകമായി എല്‍ഇഡി ഫ്ളാഷും കാണാം. പിന്‍ പാനലിന്‍റെ മുകളില്‍ ഇടത് മൂലയിലാണ് കാമറ സജ്ജീകരണം.

Samsung Galaxy Z Fold6

 

5. സാംസങ് ഗ്യാലക്സി ഇസഡ് ഫോൾഡ് 6

സാംസങ്ങിന്‍റെ ഫോൾഡ് ഫോണുകളിൽ ഏറ്റവും കട്ടികുറഞ്ഞ ഫോണാണ് ഇത്. നോട്ട്ബുക്ക് ശൈലിയിലിലുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണാണിത്. സില്‍വര്‍ ഷാഡോ, പിങ്ക്, നേവി ബ്ലൂ, ക്രാഫ്റ്റഡ് ബ്ലാക്ക്, വെള്ള നിറങ്ങളിലാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്‍റുകളാണിതിനുള്ളത്. 12 ജിബി റാമുണ്ട്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസറാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. 50 എംപി +12 എംപി+ 10 എംപി സെന്‍സറുകള്‍ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്. 

Tags:    
News Summary - Discover the top 5 Samsung Galaxy phones to buy in 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.