2025ലെ മികച്ച ഹെഡ്സെറ്റുകൾ പരിചയപ്പെടാം..

ബഡ്ജറ്റ്, ഫീച്ചേഴ്സ് എന്നിവയെല്ലാം പരിഗണിച്ച് ഈ വർഷത്തെ മികച്ച ഹെഡ്സെറ്റുകൾ ഏതൊക്കെയാണെന്ന് നോക്കാം. ക്വാളിറ്റിയിൽ യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്യാൻ ഇന്നത്തെ കാലത്ത് ഹെഡ്സെറ്റുകൾ ഉപയോഗിക്കുന്നവർ തയ്യാറല്ല. മ്യൂസിക്ക് ഇഷ്ടപ്പെടുന്നവർ, ഗെയിമർമാർ, എല്ലാവർക്കും അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഹെഡ്സെറ്റുകൾ സ്വന്തമാക്കാനാണ് ആഗ്രഹം. ധാരാളം ഉപകരണങ്ങൾ വിപണിയിലെത്തുന്ന ഈ കാലത്ത് ഒരെണ്ണം തിരഞ്ഞെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ ആർട്ടിക്കളിൽ തിരഞ്ഞെടുത്ത മികച്ച ഹെഡ്സെറ്റുകളുടെ ഫീച്ചറുകളെ പറ്റിയാണ് പറയുന്നത്.

1) ബോട്ട് റോക്കേഴ്സ് 450 -Click Here To Buy

ഹിയറിങ് ഉപകരണങ്ങൾ ഇറക്കുന്നതിൽ മികച്ചവരിലൊന്നാണ് ബോട്ട്. ഉപഭോക്താക്കൾക്ക് അതിഗംഭീരമായ ശ്രവ്യാനുഭവം നൽകുന്ന ഹെഡ്ഫോണാണിത്. മികച്ച ഡിസൈനുകൾ, മടക്കിവെക്കാനാകുന്ന ഇയർകപ്പുകൾ, വേഗത്തിലുള്ള ചാർജിങ് എന്നിവയും ബോട്ട് റോക്കേഴ്സ് 450 ഹെഡ്ഫോണിനെ വേറിട്ട് നിർത്തുന്നു. ഒറ്റ ചാർജിൽ 15 മണിക്കൂറോളം ഉപയോഗിക്കാനാകും. ഡുവൽ കണക്‌ടിവിറ്റി, വോയിസ് അസിസ്റ്റന്റ് ഫീച്ചറുകളുമുണ്ട്. എളുപ്പത്തിൽ സൗണ്ട് ട്രാക്ക് മാറ്റാനും ശബ്ദം ക്രമീകരിക്കാനും സാധിക്കും.

2) ബോട്ട് റോക്കേഴ്സ് 550 -Click Here To Buy

ബോട്ടിന്‍റെ തന്നെ മറ്റൊരു കിടിലൻ ഓവർ ദി ഹെഡ് പ്രൊഡക്ടാണ് ബോട്ട് റോക്കേഴ്സ് 550. 20 മണിക്കൂറോളം പ്ലേബാക്ക് സമയം നൽകുമെന്നുറപ്പാക്കുന്ന 500 എം.എ.എച്ചിൻ്റെ ബാറ്ററി കപ്പാസിറ്റിയാണ് ഇതിനുള്ളത്. ഇയർ കുഷൻസ് ഉപഭോക്താവിൻ്റെ കംഫേർട്ട് ഉറപ്പുവരുത്താൻ ശ്രമിക്കുന്നുണ്ട്. കണക്ഷൻ എത്രയും പെട്ടെന്നൊകുന്നുവോ അത്രയം നല്ലത് എന്നാണല്ലോ..ബ്ലൂട്ടൂത്ത് വെർഷൻ 5.0 പെട്ടെന്നുള്ള കണക്‌ടിവിറ്റിക്ക് സഹായിക്കുന്നു. ഫിസിക്കൽ നോയിസ് കാൻസലേഷൻ മികച്ച കേൾവി അനുഭവം നൽകും. ബ്ലൂട്ടൂത്ത് കൂടാതെ എ.യു.എക്‌സ് പോർട്ട് വഴിയും ഹെഡ്‌ഫോൺ കണക്‌ട് ചെയ്യാവുന്നതാണ്.

3) സൗണ്ട്കോർ ബൈ ആൻകർ Q20i -Click Here To Buy

ഹൈബ്രിഡ് നോയിസ് കാൻസലേഷൻ ലഭിക്കുന്ന രണ്ട് ഇന്‍റേണൽ രണ്ട് എക്സ്റ്റേണൽ മൈക്രോഫോണുകളുള്ള ഓവർ ദി ഹെഡ് ഹെഡ്സെറ്റാണ് ഇത്. 40 മണിക്കൂറോളം പ്ലേ ടൈമും ഫാസ്റ്റ് ചാർജിങ്ങും സൗണ്ട്കോർ ബൈ ആൻകർ Q20iനുണ്ട്. ഡൂപ് ബാസോടെ ഹൈ ക്വാളിറ്റി സൗണ്ട് നൽകാൻ ഈ ഹെഡ്സെറ്റിന് സാധിക്കും.

4) ജെ.ബി.എൽ ട്യൂൺ 510 -Click Here To Buy

ഹിയറിങ് പ്രൊഡക്ട്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ബ്രാൻഡാണ് ജെ.ബി.എൽ. ക്വാന്‍റം 800 വയർലെസ് ഓവർ ദി ഇയർ ഹെഡ്സെറ്റുകൾ ഗെയ്മിങ്ങിന് വേണ്ടി പ്രത്യേകം നിർമിച്ചമതാണ്. ഇത് നേരിയതും എന്നാൽ വമ്പൻ ഇമ്പാക്ടുമുള്ള സൗണ്ടുകൾ നമ്മുടെ ചെവിയിലെത്തിക്കും. 14 മണിക്കൂർ ബാറ്ററി ലൈഫും രണ്ട് വയർലെസ് ഓപ്ഷൻസും ഗെയിമിങ്ങിനിടയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിൽ നിന്നും തടയുന്നു.

5) സോണി വിഎച്ച്-സിഎച്ച്520 -Click Here To Buy

നോയിസ് കാൻസലേഷനുള്ള സോണി വിഎച്ച്-സിഎച്ച്520 ഹെഡ്ഫോണുകൾ രണ്ട് നോയിസ് സെൻസർ ടെക്നോളജയിലൂടെ മികച്ച ശ്രവ്യാനുഭവം നൽകുന്നു. 35 മണിക്കൂറോളമുള്ള ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങ്ങും ഒരുപാട് നേരം ഉപയോഗിക്കാനുള്ള ഓപ്ഷൻ നൽകുന്നു. സൗകര്യപ്രദമായ ഡിസൈനും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഹെഡ്ബാൻഡും മികവ് ഉയർത്തുന്നു.

6) സോണി വിഎച്ച്-സിഎച്ച്720 -Click Here To Buy

ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച നോയിസ് കാൻസലേഷൻ ലഭിക്കുന്ന ഹെഡ്സെറ്റുകളിൽ ഒന്നാണ് ഇത്. അതിനൊപ്പം അഡാപ്റ്റീവ് സൗണ്ട് കണ്ട്രോളും ഇതിനൊപ്പം ലഭിക്കുന്നു. 30 മണിക്കൂറോളം നിലനിൽക്കുന്ന ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങ്ങും ഇതിൽ ലഭിക്കുന്നുണ്ട്. എളുപ്പം ഉപയോഗിക്കാനായി ടച്ച് സെൻസറും മൾട്ടി പോയിന്‍റ് കണക്ടിവിറ്റിയും ഇതിലുണ്ട്. ലൈറ്റ് വെയ്റ്റ് ഡിസൈൻ ദീർഘ നേരം ഉപയോഗിക്കാൻ സഹായിക്കും.

7) ബോട്ട് റോക്കേഴ്സ് 425 -Click Here To Buy

ഡൈനാമിക്ക് സൗണ്ടും ഡീപം ബാസും നൽകി മികച്ച ശ്രവ്യാനുഭവം നൽകുവാൻ ബോട്ട് റോക്കേഴ്സ് 425ന് സാധിക്കും. ലൈറ്റ് വെയ്റ്റും എർഗോണമിക്ക് ഡിസൈനും ഈ ഹെഡ്സെറ്റിന് ലോങ് ലാസ്റ്റ് കംഫേർട്ട് നൽകുവാൻ സഹായിക്കുന്നു. എട്ട് മണിക്കൂറാണ് ഇതിന്‍റെ ചാർജ് നിലനിൽക്കുക. ഫാസ്റ്റ് ചാർജിങ്ങുള്ളതിനാൽ തന്നെ പെട്ടെന്ന് ചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

8) ബോൾട്ട് q ഓവർ ദി ഹെഡ് -Click Here To Buy

വളരെ ആഴത്തിലുള്ള ബാസും അതിനൊപ്പം തന്നെ മികച്ച ക്ലാരിറ്റിയുള്ള സൗണ്ടും നൽകുവാൻ ബോൾട്ട് q ഓവർ ദി ഹെഡ് ഹെഡ്സെറ്റിന് സാധിക്കും. ദീർഘകാല ഉപയോഗത്തിനായി ഇതിന്‍റെ മികച്ച ഡിസൈനും ഇയർകപ്സും സഹായിക്കുന്നതാണ്. 30 മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങ്ങും ഒരുപാട് നേരം ഉപയോഗിക്കാൻ സാധിക്കും.

Tags:    
News Summary - Best Headsets Available in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.