വടകര കെ.എസ്.ആര്‍.ടി.സി സെൻറര്‍ ഗ്രൗണ്ട് വികസനം എങ്ങുമെത്തിയില്ല

വടകര കെ.എസ്.ആര്‍.ടി.സി സൻെറര്‍ ഗ്രൗണ്ട് വികസനം എങ്ങുമെത്തിയില്ല -ഗ്രൗണ്ട് നവീകരിക്കുന്നതിനായി 32 ലക്ഷം അനുവദിച്ചെങ്കിലും പ്രവൃത്തി നടന്നില്ല വടകര: കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സൻെറര്‍ ഗ്രൗണ്ടിൻെറ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നീക്കം എങ്ങുമെത്തിയില്ല. വീണ്ടുമൊരു മഴക്കാലം വിളിപ്പാടകലെ നില്‍ക്കുകയാണ്. ഇപ്പോഴത്തെ വേനല്‍മഴയില്‍ തന്നെ ചളിക്കുളമായി കഴിഞ്ഞു. സര്‍വിസില്ലാത്ത സാഹചര്യത്തിലാണിപ്പോള്‍ വലിയ പ്രയാസം സൃഷ്ടിക്കാത്തത്. ഗ്രൗണ്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി സി.കെ. നാണു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ പ്രവൃത്തി ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പിച്ചിരുന്നെങ്കിലും പ്രവൃത്തി നടന്നിട്ടില്ല. ഇതോടൊപ്പം സൻെററിൻെറ വിവിധ ആവശ്യങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയാണ്. കനത്തമഴ പെയ്യുന്നതോടെ ചളിക്കളമായിമാറുന്ന ഗ്രൗണ്ടില്‍ നിന്ന് ബസ് നീക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണുണ്ടാവുക. ഈ സാഹചര്യത്തില്‍ നിന്നും മോചനം വേണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ഫണ്ട് അനുവദിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ വടകര സൻെറര്‍ 32 ബസുകൾ സര്‍വിസ് നടത്തേണ്ടതാണ്. എന്നാല്‍, ദിനംപ്രതി 22 ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ബാക്കിയുള്ളവ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി കട്ടപ്പുറത്താവും. താഴെ അങ്ങാടി സൻെററില്‍ ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒന്നുമില്ല. ഇതിനായി ഒരുകോടി രൂപ അനുവദിക്കാമെന്ന് നേരത്തെ സി.കെ. നാണു എം.എല്‍.എ വാഗ്ദാനം ചെയ്തിരുന്നു. താഴെ അങ്ങാടിയില്‍ സൻെറര്‍ വരുന്നതോടെ സബ് ഡിപ്പോ എന്ന നിലയിലേക്ക് ഉയരാമെന്നും ഇതോടെ ബസുകള്‍ക്കുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ വടകരയില്‍ നിന്നുതന്നെ നല്‍കാന്‍ കഴിയുമെന്നും പ്രതീക്ഷിച്ചിരുന്നു. ഓപറേറ്റിങ് സൻെററുകള്‍ക്ക് 30 ബസുകള്‍ വരെ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ. എന്നാല്‍, സബ്ഡിപ്പോ സൗകര്യം ലഭിച്ചാല്‍ നൂറുബസുകള്‍ വരെ ലഭിക്കും. സൻെറിൻെറ പൊതുവായ വികസനമാണ് നാട്ടുകാരും ജീവനക്കാരും സ്വപ്നം കാണുന്നത്. കോവിഡ് -19: വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നു -വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കാണ് അവസരം വടകര: കോവിഡ് -19 കാരണം അഴിയൂര്‍ പഞ്ചായത്തില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. വീടുകളില്‍ ചെയ്യാവുന്ന നാനോ സംരംഭങ്ങള്‍ (പ്രൈം മിനിസ്റ്റര്‍ എംേപ്ലായ്മൻെറ് ഗാരൻറീസ് പോഗ്രാം (പി.എം.ഇ.ജി.പി), എംേപ്ലായീ സെല്‍ഫ് സര്‍വിസ് (ഇ.എസ്.എസ്) എന്നീ പദ്ധതികളെ കുറിച്ചുള്ള വിവരം വിദേശത്ത് നിന്നെത്തുന്ന തൊഴിലില്ലാത്തവര്‍ക്ക് നല്‍കും. ഇതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പഞ്ചായത്തില്‍ നിന്ന് ലഭിക്കും. വിവിധ ബാങ്കുകളുമായി സഹകരിച്ച് പലിശരഹിത വായ്പ, പലിശ ഒഴിവാക്കല്‍ സ്കീം എന്നീ സഹായങ്ങള്‍ പഞ്ചായത്തിൻെറ നേതൃത്വത്തില്‍ നല്‍കും. ഈ വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയനും സെക്രട്ടറി ടി. ഷാഹുല്‍ ഹമീദും വടകര േബ്ലാക്ക് ഇൻഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ വിശ്വന്‍ കോറോത്തുമായി ആശയ വിനിമയം നടത്തി, പദ്ധതി വിശദാംശങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. വിദേശത്തുനിന്ന് വരുന്നവരുടെ അഭിരുചി കണക്കിലെടുത്ത് സഹായം ലഭ്യമാക്കാനാണ് തീരുമാനം. ഇതിനുപുറമെ, നോര്‍ക്ക റൂട്ട്സ് വഴി സംരംഭം ആരംഭിക്കുന്നതിന് വായ്പ സര്‍ക്കാര്‍ അനുവദിക്കും. ഇത് അര്‍ഹരായവരിലെത്തിക്കുന്നതിന് ഹെല്‍പ് ഡെസ്ക് വഴി സൗജന്യ സേവനം നല്‍കും. േപ്രാജക്ട് കണ്ടെത്തല്‍, േപ്രാജക്ട് തയാറാക്കല്‍, സാങ്കേതികമായി അറിവ് നല്‍കല്‍ എന്നിവയിലും ഹെല്‍പ് ഡെസ്കിലൂടെ സഹായം നല്‍കും. പരിശീലനങ്ങള്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും. ഇതുസംബന്ധിച്ച് ബുധനാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഓഫിസില്‍ ജനപ്രതിനിധികള്‍ക്കും ഹെല്‍പ് ഡെസ്ക് അംഗങ്ങളായ നവാഗത് ക്ലബ് അംഗങ്ങള്‍ക്കും പരിശീലനം നല്‍കും. ഹെല്‍പ് ഡെസ്ക് നമ്പര്‍: 9947181706. ലോക്ഡൗണിനിടയിൽ കുടിവെള്ള വിതരണം താളംതെറ്റുന്നു വടകര: ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രയാസങ്ങളിൽ നിരവധി കുടുംബങ്ങളാണ് സമയത്തിന് കുടിവെള്ളം കിട്ടാതെ പ്രയാസത്തിലാകുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളാണ് പൂര്‍ണമായി ദുരിതത്തിലാവുന്നത്. നേരത്തെ മൂന്നുദിവസം കൂടുമ്പോള്‍ കിട്ടിയിരുന്ന വെള്ളമിപ്പോള്‍ ഒരാഴ്ചയൊക്കെ കഴിഞ്ഞാണ് കിട്ടുന്നത്. വടകര, ജനത റോഡ്, മേപ്പയില്‍, പുതിയാപ്പ്, അറക്കിലാട്, പുത്തൂര്‍, പുതുപ്പണം, മാക്കൂല്‍ ഭാഗങ്ങളില്‍ നിന്നാണ് പ്രധാന പരാതി. ലോക്ഡൗണ്‍ കാലമായതിനാല്‍ വീടുകളില്‍ വെള്ളത്തിന് മുമ്പുള്ളതിനേക്കാള്‍ ആവശ്യം ഏറെയാണ്. നേരത്തെ സമീപത്തുള്ള വീടുകളിലെ കിണറുകളില്‍നിന്ന് വെള്ളമെടുക്കാമായിരുന്നു. കോവിഡ് കാലമായതിനാല്‍ ഇത് പലരും ഇഷ്ടപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ പൈപ്പ് വെള്ളം തന്നെ കാത്തിരിക്കേണ്ട അവസ്ഥയാണ്. വെള്ളം മുടങ്ങുന്നതിന് കാരണമായി ജല അതോറിറ്റി പറയുന്നത്, വൈദ്യുതി മുടക്കംമൂലം പമ്പിങ് ഇടക്കിടെ മുടങ്ങുന്നുവെന്നാണ്. 24 മണിക്കൂറും തടസ്സമില്ലാതെ പമ്പിങ് നടന്നാല്‍ മാത്രമേ കൃത്യമായ സമയക്രമം പാലിച്ച് ടാങ്കുകളില്‍ വെള്ളമെത്തിക്കാനാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT