ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് 10 വർഷം ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. അഴിമതിക്കേസിലാണ് ശിക്ഷ. ധാക്കയിലെ പൂർബാചൽ ന്യൂ ടൗൺ സർക്കാർ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്നാണ് കേസ്. ധാക്ക കോടതിയിലെ സ്‌പെഷ്യൽ ജഡ്ജി റബിയുൽ ആലം ശിക്ഷ വിധിച്ചത്.
രണ്ട് കേസുകളിലെ ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. അഞ്ച് വർഷം വീതമാണ് ശിക്ഷ. അങ്ങനെ മൊത്തം 10 വർഷമാണ് ശിക്ഷ. ഇതേ കേസിൽ ഹസീനയുടെ അനന്തരവനായ റദ്‌വാൻ മുജീബിനും അനന്തരവളായ അസ്മിന സിദ്ദീഖിനും ഏഴ് വർഷം വീതവും ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റൊരു അനന്തരവളായ തുലീപ് റിസ്‌വാന സിദ്ദീഖിന് നാല് വർഷം തടവ് വിധിച്ചിട്ടുണ്ട്. ഓരോ കേസിലും രണ്ട് വർഷം വീതമാണ് ശിക്ഷ.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ നേരത്തേ വധശിക്ഷ വിധിച്ചിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ കൂട്ടക്കൊല നടത്തിയെന്ന കേസ്. 2024 ആഗസ്റ്റിൽ നടന്ന പോലീസ് നടപടി സംബന്ധിച്ച കേസിലാണ് വധശിക്ഷ. ജനുവരിയിൽ ബംഗ്ലാദേശിൽ നടന്നത് ഡമ്മി തിരഞ്ഞെടുപ്പാണെന്നാണ് ട്രിബ്യൂണൽ കണ്ടെത്തിയിരുന്നു.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുറഹ്മാന്റെ മകളായ ഹസീന 1996- 2001, 2009- 2024 കാലയളവിലാണ് പ്രധാനമന്ത്രി പദവി വഹിച്ചത്. 2024 ജൂലൈയിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു അവർ. ഇന്ത്യയിൽ അഭയം തേടിയ ഹസീനക്കെതിരെ ബംഗ്ലാദേശിൽ നിരവധി കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.