പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമർശനവുമായി സൊഹ്റാൻ മംദാനി

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമർശനവുമായി ന്യൂയോർക്ക് മേയർ സ്ഥാനാർഥി സൊഹ്റാൻ മംദാനി. ന്യൂയോർക്കിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെയാണ് വിമർശനം. എല്ലാ വിഭാഗം ആളുകളെയും എല്ലാ മതസ്ഥരേയും ഉൾക്കൊള്ളുന്ന ഇന്ത്യയെന്ന തന്റെ മനസിലെ സങ്കൽപ്പമാണ് മോദി വിമർശനത്തിന്റെ കാതലെന്ന് സൊഹ്റാൻ മംദാനി പറഞ്ഞു.

ഇന്ത്യയെ ചില വിഭാഗങ്ങൾക്ക് മാത്രം ഇടമുള്ള ഒരു സ്ഥലമാക്കി മാറ്റുകയാണ് മോദിയുടേയും ബി.ജെ.പിയുടെയും ലക്ഷ്യം. ബഹുസ്വരത ആഘോഷിക്കേണ്ട ഒന്നാണ്. അത് നിലനിർത്താനായി പരിശ്രമിക്കണമെന്നും സൊഹ്റാൻ മംദാനി പറഞ്ഞു. 8.5 മില്യൺ ജനസംഖ്യയുള്ള ന്യൂയോർക്ക് സിറ്റിയിൽ എല്ലാവരേയും പരിഗണിക്കേണ്ടയാളാണ് ഞാൻ. ന്യൂയോർക്ക് സിറ്റിയിലെ എല്ലാ ജനങ്ങൾക്കും എന്റെ സ്വഭാവം​ വേണമെന്ന് വാശിപിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയായതിന് പിന്നാലെ മംദാനി നരേ​​ന്ദ്ര മോദിയെ വിമർശിക്കുന്ന ഒരു വിഡിയോ പുറത്ത് വന്നിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന് ഉത്തരവാദി മോദിയാണെന്ന മംദാനി പറയുന്ന വിഡിയോയാണ് പുറത്ത് വന്നത്. മുസ്‍ലിംകളെ മേഖലയിൽ നിന്ന് തുടച്ചുനീക്കുന്നതിന് വേണ്ടിയായിരുന്നു കലാപമെന്നും മംദാനി പറഞ്ഞിരുന്നു.

ന്യൂയോർക്കിൽ കാലുകുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മേയർ സ്ഥാനാർഥി സൊഹ്റാൻ മംദാനി

വാഷിങ്ടൺ: മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി. നഗരത്തിൽ പ്രവേശിച്ചാൻ ന്യൂയോർ പൊലീസ് വകുപ്പ് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് താൻ പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യമെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

യു.എസ് ഇതുവരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ അംഗീകരിച്ചിട്ടില്ലെങ്കിലും താൻ അതിന്റെ ഉത്തരവുകൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ടെന്ന് മംദാനി പറഞ്ഞു. അന്താരാഷ്ട്ര നിയമത്തോടൊപ്പം ഒരു നഗരം നിൽക്കുകയെന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മംദാനിക്ക് മേയറായാൽ അത്ര പെട്ടെന്ന് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനാവില്ലെന്നും അത് ഫെഡറൽ നിയമങ്ങളുടെ ലംഘനമാവുമെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - Zohran Mamdani Defends Criticism Of PM Modi, Says He Was Raised In A 'Pluralistic India'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.