സമാധാനമുണ്ടാക്കാൻ നാറ്റോ അംഗത്വം ഉപേക്ഷിക്കാൻ തയാറെന്ന് സെലൻസ്കി

കിയവ്: യുക്രെയ്നിൽ സമാധാനമുണ്ടാക്കാൻ ദീർഘകാലമായുള്ള നാറ്റോ അംഗത്വം എന്ന ആഗ്രഹം ഉപേക്ഷിക്കാൻ തയാറാണെന്ന് പ്രസിഡന്റ് വ്ലോദോമിർ സെലൻസ്കി. പാശ്ചാത്യരാജ്യങ്ങൾ സു​രക്ഷ നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് സെലൻസ്കിയുടെ നിലപാടുമാറ്റം. യു.എസ്, യുറോപ്യൻ യൂണിയൻ വക്താക്കളുമായി ചർച്ച മുമ്പാണ് സെലൻസ്കിയുടെ നിലപാടുമാറ്റം.

യുക്രെയ്ൻ യുദ്ധം എത്രയുംപെട്ടെന്ന് തീർക്കണമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് ചർച്ച നടന്നത്. ട്രംപിന്റെ വക്താവായ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാർദ് കുഷ്ണറുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ജർമനിയിൽ വെച്ചായിരുന്നു ചർച്ച. യുക്രെയ്ൻ, യുറോപ്യൻ പ്രതിനിധികളാണ് ചർച്ചക്കെത്തിയത്. നിയമപരമായ സുരക്ഷ യുറോപ്പും യു.എസും ഉറപ്പ് നൽകുകയാണെങ്കിൽ നാറ്റോ അംഗത്വത്തിൽ നിന്നും പിന്നോട്ട് പോകാമെന്ന് യുക്രെയ്ൻ പ്രധാനമന്ത്രി സെലൻസ്കി ചർച്ചകൾക്ക് മുമ്പ് തന്നെ അറിയിച്ചിരുന്നു.

ആർട്ടിക്കിൾ അഞ്ച് പ്രകാരം യു.എസും യുക്രെയ്നും തമ്മിൽ സുരക്ഷാ കരാർ വേണം. ഇതിനൊപ്പം യുറോപ്യൻ അംഗരാജ്യങ്ങളും കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും സുരക്ഷാ ഉറപ്പ് യുക്രെയ്ന് നൽകണം. അങ്ങനെയെങ്കിൽ ഭാവിയിൽ ഒരു റഷ്യൻ ആക്രമണം തടയാനാവുമെന്ന് സെലൻസ്കി പറഞ്ഞു.

അതേസമയം, ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്തുമെന്ന് സെലൻസ്കിയുടെ ഉപദേശകൻ ദിമിത്രോ ലിറ്റ്​വെൻ അറിയിച്ചു.

റഷ്യയിൽ യുക്രെയ്ൻ ​​ഡ്രോൺ ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു

മോ​സ്കോ: യു.​എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ, റ​ഷ്യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സ​ര​ടോ​വ് മേ​ഖ​ല​യി​ലു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

കു​ട്ടി​ക​ളു​ടെ ന​ഴ്സ​റി​യു​ടെ​യും ക്ലി​നി​ക്കി​ന്റെ​യും ജ​ന​ലു​ക​ൾ ത​ക​ർ​ന്നു. റ​ഷ്യ​യു​ടെ ആ​കാ​ശ​ത്ത് അ​ർ​ധ​രാ​ത്രി​യി​ൽ പ​റ​ന്നെ​ത്തി​യ 41 യു​ക്രെ​യ്ൻ ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ട​താ​യി റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ യു​ക്രെ​യ്നി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി നി​ല​ച്ച​താ​യും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു. യു​ക്ര​യ്നി​ലെ ഊ​ർ​ജ​മേ​ഖ​ല​യി​ലേ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഖേ​ർ​സ​ൺ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം റ​ഷ്യ-​യു​ക്രെ​യ്ൻ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കാ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​മാ​യി ജ​ർ​മ​നി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Tags:    
News Summary - Zelensky says he is ready to give up NATO membership to make peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.