137 സൈനികർ റഷ്യയുടെ ആദ്യ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന്​ യുക്രെയ്​ൻ പ്രസിഡന്‍റ്​

കിയവ്​: റഷ്യൻ അധിനിവേശത്തെ തുടർന്ന്​ ഇതുവരെ 137 സൈനികർ കൊല്ലപ്പെട്ടുവെന്ന്​ യുക്രെയ്​ൻ പ്രസിഡന്‍റ്​ വൊളോദിമിർ സെലൻസ്കി. 316 പേർക്ക്​ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്ന്​ അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച പുറത്തുവിട്ട വിഡിയോ സ​ന്ദേശത്തിലാണ്​ യുക്രെയ്​ൻ പ്രസിഡന്‍റ്​ ഇക്കാര്യം പറഞ്ഞത്​.

അതേസമയം, റഷ്യയോട്​ ഒറ്റക്ക്​ പോരാടേണ്ട സാഹചര്യമാണ്​ നിലവിലുള്ളതെന്നും അദ്ദേഹം വ്യക്​തമാക്കി. നാറ്റോ അംഗത്വത്തിനായി 27 യുറോപ്യൻ രാജ്യങ്ങളുമായി സംസാരിച്ചു. എന്നാൽ അവർക്കെല്ലാം പേടിയാണ്​. ആരും കൃത്യമായ മറുപടി നൽകുന്നില്ല. പക്ഷേ ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

ന്യൂസിലാൻഡും ജപ്പാനും റഷ്യക്ക്​ മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ ഉദ്യോഗസ്ഥർക്ക്​ ന്യൂസിലാൻഡ്​ യാത്രനിരോധനം ഏർപ്പെടുത്തി. റഷ്യൻ സൈന്യത്തിനുള്ള കയറ്റുമതിയിലും ന്യൂസിലാൻഡ്​ നിരോധനമേർപ്പെടുത്തി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ന്യൂസിലാൻഡ്​ ആവശ്യപ്പെട്ടു. യുക്രെയ്​നിൽ കുടുങ്ങിയ ന്യൂസിലാൻഡ്​ പൗരൻമാർക്ക്​ ആവശ്യമായ സഹായമെത്തിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൻ വ്യക്​തമാക്കി.

റഷ്യൻ ധനകാര്യ സ്ഥാപനങ്ങൾക്ക്​ മേൽ ജപ്പാൻ പുതിയ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ ധനകാര്യ സ്ഥാപനങ്ങളുടേയും വ്യക്​തികളുടേയും ആസ്തി മരവിപ്പിക്കുമെന്ന്​ ജപ്പാൻ അറിയിച്ചു. റഷ്യയിലേക്കുള്ള കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. യുക്രെയ്​നിലുള്ള പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ജപ്പാൻ അറിയിച്ചു.

News Summary - Zelensky says 137 Ukrainian soldiers have been killed since Russian invasion began

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.