വാഷിംഗ്ടണ്‍: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ നിരോധിക്കുമെന്ന് യൂട്യൂബ്. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും നൽകുന്ന വിവരങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങുന്ന വീഡിയോകളാണ് നീക്കം ചെയ്യുക. ദിവസങ്ങൾക്ക് മുൻപ് ഫേസ്ബുക്കും ഇത്തരത്തിലുള്ള തീരുമാനം എടുത്തിരുന്നു.
വാക്സിൻ ജനങ്ങളെ കൊല്ലുമെന്നും വന്ധ്യതക്ക് ഇടയാക്കുമെന്നും കുത്തിവെപ്പിനൊപ്പം മനുഷ്യരിൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കുമെന്നുമെല്ലാമുള്ള വ്യാജ പ്രചരണങ്ങൾ യൂട്യൂബിൽ വ്യാപകമാകുന്നതിനെ തുടർന്നാണ് നടപടി. ഇത്തരത്തിലുള്ള രണ്ടുലക്ഷത്തോളം വിഡിയോകൾ ഇതുവരെ നീക്കം ചെയ്തതായി യൂട്യൂബ് അവകാശപ്പെട്ടു. ഫെബ്രുവരി മുതലുള്ള കണക്കാണിതെന്നും യൂട്യൂബ് വക്താവ് അറിയിച്ചു.
അംഗീകാരമില്ലാത്ത ചികിത്സാ രീതികൾ, ചികിത്സ തേടുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കൽ, ക്വാറന്‍റെൻ തുടങ്ങിയ സംബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന ഒൗദ്യോഗിക നിർദേശങ്ങൾക്ക് വിരുദ്ധമായ വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.