മയക്കു മരുന്ന് ഉപയോഗം: ഹാരി രാജകുമാരന്റെ വിസയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും -ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ച് ഹാരി രാജകുമാരൻ വിസ അപേക്ഷയിൽ കള്ളം പറഞ്ഞിട്ടുണ്ടെന്ന് തെളിഞ്ഞാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് റിപ്പബ്ലിക്കൻ യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. യു.എസിൽ വിസക്ക് അപേക്ഷിക്കുമ്പോൾ മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന വിവരം മറച്ചുവെച്ചാൽ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾക്ക് വിധേയരാകേണ്ടി വരും.

ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചതിനാൽ 2020 മുതൽ കാലിഫോർണിയയിലാണ് ഹാരിയും കുടുംബവും താമസിക്കുന്നത്. ഒരുകാലത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഹാരി തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഇതുസംബന്ധിച്ച് ഹെറിറ്റേജ് ഫൗണ്ടേഷൻ യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പിന് പരാതി നൽകി.

ഹാരിയുടെ വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും ഹാജരാക്കാൻ ഇതുമായി ബന്ധപ്പെട്ട് ഈ മാസാദ്യം ജഡ്ജി ഉത്തരവിട്ടു. ഹാരി രാജകുമാരന് യു.എസിൽ സവിശേഷ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് ട്രംപിന്റെ ദീർഘകാല അനുയായിയായ നൈജൽ ഫറാഷ് ആരാഞ്ഞിരുന്നു. അതിനു മറുപടിയായാണ് ഹാരി രാജകുമാരൻ കബളിപ്പിച്ചിട്ടുണ്ടെങ്കിൽ ഉചിതമായ നടപടി എടുക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയത്.

Tags:    
News Summary - would take appropriate action over Prince Harry visa question: Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.