വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ഗിന്നസ് റെക്കോഡിൽ ഇടം നേടിയ പെബിൾസ് (22) സൗത്ത് കരോലിനയിലെ ടെയ്‌ലേഴ്‌സിൽ വെച്ച് യാത്രയായി.ടോയ് ഫോക്സ് ടെറിയർ ഇനത്തിൽപ്പെടുന്ന നായയാണ് പെബിൾസ്.
2000 മാർച്ച് 28ന് ന്യൂയോർക്കിലെ ലോങ് ഐലൻഡിലാണ് പെബിൾസിന്‍റെ ജനനം. ഇതിന്‍റെ ഇണയായ റോക്കി 2017-ൽ 16ആം വയസ്സിലാണ് ചത്തത്.32 നായ്ക്കുട്ടികൾക്ക് പെബിൾസ് ജന്മം നൽകിയിട്ടുണ്ട്.
അവൾ ഒരു നായ മാത്രമായിരുന്നില്ല ഞങ്ങൾക്ക് കുടുംബാംഗത്തെപോലെയായിരുന്നു. ഭക്ഷണവും ശരിയായ ആരോഗ്യ സംരക്ഷണവുമാണ് തന്‍റെ നായയുടെ ആയുസ്സിന്‍റെ രഹസ്യമെന്ന് പെബിൾസിന്‍റെ ഉടമകളായ ബോബിയും ജൂലി ഗ്രിഗറിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.