ബെറ്റി നാഷ്
Posted On
date_range Updated On
date_range ആകാശയാത്രയുടെ 67 വർഷം; ആ കഥ പറയാൻ ഇനി എയർഹോസ്റ്റസ് ബെറ്റി നാഷില്ല
ബോസ്റ്റൺ: 67 വർഷം നീണ്ട ആകാശ ജീവിതത്തെ കുറിച്ച് പറയാൻ എയർ ഹോസ്റ്റസ് ബെറ്റി നഷിനിയില്ല. ലോകത്ത് ഏറ്റവും കൂടുതൽ കാലം എയർഹോസ്റ്റസായിരുന്ന ബെറ്റി നാഷ് (88) അന്തരിച്ചു. യു.എസിലെ വിവിധ വിമാന കമ്പനികളിലായാണിവർ സേവനം അനുഷ്ടിച്ചത്.
1957-ൽ ഈസ്റ്റേൺ എയർലൈൻസിലെ എയർഹോസ്റ്റസായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ കമ്പനിയിപ്പോൾ നിലവിലില്ല. ദീർഘകാലം എയർഹോസ്റ്റസായതിനുള്ള ഗിന്നസ് റെക്കോർഡ് 2022-ൽ ബെറ്റി നാഷിനെ തേടിയെത്തി.
2016-മുതൽ അമേരിക്കൻ എയർലൈൻസിൽ വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള പ്രതിദിന റൂട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.