യു​ക്രെ​യ്ൻ അധിനിവേശം: ന്യായങ്ങൾ പലത്

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ രാ​ജ്യ​ത്തി​നു​മേ​ൽ അ​ധി​നി​വേ​ശം ന​ട​ത്താ​ൻ റ​ഷ്യ​യെ പ്രേ​രി​പ്പി​ച്ച ഘ​ട​ക​ങ്ങ​ൾ പ​ല​താ​ണ്. അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ 30 പാ​ശ്ചാ​ത്ത്യ രാ​ജ്യ​ങ്ങ​ളു​ടെ സൈ​നി​ക സ​ഖ്യ​മാ​യ നാ​റ്റോ​യി​ൽ അം​ഗ​ത്വ​ത്തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ യു​ക്രെ​യ്ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തോ​ടെ​യാ​ണ് പു​തി​യ പ്ര​തി​സ​ന്ധി​ക്ക് തു​ട​ക്കം.

റ​ഷ്യ​ക്കെ​തി​രെ നാ​ല​ര പ​തി​റ്റാ​ണ്ടു​കാ​ലം ശീ​ത​യു​ദ്ധം ന​യി​ച്ച നാ​റ്റോ സേ​ന വീ​ണ്ടും അ​യ​ൽ​പ​ക്ക​ത്ത് നി​ല​യു​റ​പ്പി​ക്കു​ന്ന​തി​നെ ഭ​യ​ക്കു​ന്ന പു​ടി​ൻ എ​തി​ർ​പ്പു​മാ​യി എ​ത്തി. നാ​റ്റോ​യെ അ​ടു​പ്പി​ക്ക​രു​തെ​ന്നും അം​ഗ​ത്വ​മെ​ടു​ത്താ​ൽ ക​ടു​ത്ത ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു​മാ​യി​രു​ന്നു പു​ടി​ന്റെ മു​ന്ന​റി​യി​പ്പ്.


ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തെ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് സെ​ല​ൻ​സ്കി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി. നേ​ര​ത്തേ സോ​വി​യ​റ്റ് യൂ​നി​യ​ന്റെ ഭാ​ഗ​മാ​യി​രു​ന്ന കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം നാ​റ്റോ​യി​ൽ ചേ​ർ​ന്ന​താ​യി​രു​ന്നു സെ​ല​ൻ​സ്കി​യു​ടെ ബ​ലം. എ​ന്നാ​ൽ, നാ​ല​ര കോ​ടി ജ​ന​സം​ഖ്യ​യു​ള്ള, പ്ര​ധാ​ന ഗോ​ത​മ്പ് ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ യു​ക്രെ​യ്ൻ അ​ങ്ങ​നെ കൂ​ടു​മാ​റു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക്രെം​ലി​നാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക​ളി​ൽ സൈ​നി​ക സാ​ന്നി​ധ്യം റ​ഷ്യ കൂ​ട്ടു​ന്ന​ത്. സൈ​നി​ക​രെ മാ​ത്ര​മ​ല്ല, ആ​യു​ധ​ങ്ങ​ളും യു​ദ്ധ​ക്ക​പ്പ​ലു​ക​ളും വി​ന്യ​സി​ച്ച് ഭീ​തി കൂ​ട്ടി. ര​ണ്ടു ല​ക്ഷ​ത്തോ​ളം റ​ഷ്യ​ൻ സൈ​നി​ക​​രാ​ണ് അ​തി​ർ​ത്തി​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ച​ത്. ക​രി​ങ്ക​ട​ൽ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ ക​പ്പ​ൽ​പ്പ​ട​യും സ​ജ്ജം. എ​ന്നും റ​ഷ്യ​യെ പി​ന്തു​ണ​ച്ച അ​യ​ൽ​രാ​ജ്യ​മാ​യ ബെ​ല​റൂ​സി​ലും ക്രി​മി​യ​യി​ലും സൈ​നി​ക​ർ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ആ​ക്ര​മ​ണം ഏ​തു​നി​മി​ഷ​വു​മെ​ന്ന​താ​യി​രു​ന്നു സ്ഥി​തി.

പ​ടി​ഞ്ഞാ​റോ​ട്ടു ചാ​ഞ്ഞ് ഭ​ര​ണ​കൂ​ടം

പ​ഴ​യ സോ​വി​യ​റ്റ് റി​പ്പ​ബ്ലി​ക്കി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ഭാ​ഷ​യും സം​സ്കാ​ര​വും ആ​ഴ​ത്തി​ൽ വേ​രു​ള്ള​വ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ റ​ഷ്യ​യോ​ടു ചേ​ർ​ന്നു​നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഏ​റെ. ഭ​ര​ണ​കൂ​ട​ങ്ങ​ളും ഏ​റെ​ക്കാ​ലം റ​ഷ്യ​ൻ താ​ൽ​പ​ര്യം സം​ര​ക്ഷി​ച്ച​വ​ർ. 2014ൽ ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്റ് വി​ക്ട​ർ യാ​നു​കോ​വി​ച്ച് പു​റ​ത്താ​കു​ന്ന​തോ​ടെ​യാ​ണ് ഇ​തി​നു മാ​റ്റം വ​രു​ന്ന​ത്. അ​തേ​വ​ർ​ഷം ക്രി​മി​യ​യെ റ​ഷ്യ​യു​ടെ ഭാ​ഗ​മാ​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ പി​ന്നീ​ട് ഭ​ര​ണ​ത​ല​ത്തി​ൽ റ​ഷ്യ​ക്ക് കാ​ര്യ​മാ​യ പി​ന്തു​ണ ല​ഭി​ച്ചി​ല്ല. എ​ന്ന​ല്ല, ജ​ന​ങ്ങ​ളും ക​ടു​ത്ത റ​ഷ്യ​ൻ വി​രു​ദ്ധ​രാ​യി.


ഡോ​ൺ​ബാ​സ് മേ​ഖ​ല​യി​ലെ ഡോ​ ണെ​റ്റ്സ്ക്, ലു​ഹാ​ൻ​സ്ക് പ്ര​വി​ശ്യ​ക​ൾ ഒ​ഴി​ച്ചാ​ൽ റ​ഷ്യ​​യു​ടെ ഏ​തു​നീ​ക്ക​വും ശ​ത്രു​ത​യോ​ടെ കാ​ണു​ന്ന​വ​രാ​ണ് ഏ​റെ​പ്പേ​രും. ജ​നം മാ​റു​ന്ന​തി​നെ​ക്കാ​ൾ ഭ​ര​ണ​കൂ​ട നി​ല​പാ​ട് മാ​റ്റ​ത്തെ​യാ​ണ് പു​ടി​ൻ ഭ​യ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ പാ​വ ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ് യു​​ക്രെ​യ്നി​ലെ​ന്ന് ആ​രോ​പ​ണ​വും പു​ടി​ൻ ഉ​ന്ന​യി​ക്കു​ന്നു.

പു​തി​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​തും പ്ര​ധാ​ന വി​ഷ​യ​മാ​ണ്. ക​ടു​ത്ത ഉ​പ​രോ​ധ​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​യും യൂ​റോ​പ്പും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും അ​വ​യൊ​ന്നും റ​ഷ്യ​യെ കാ​ര്യ​മാ​യി അ​ല​ട്ടു​ന്ന​വ​യ​ല്ലെ​ന്ന​താ​ണ് കൗ​തു​കം. എ​ണ്ണ, പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി മാ​ത്ര​മാ​ണ് യൂ​റോ​പ്പു​മാ​യി കാ​ര്യ​മാ​യി റ​ഷ്യ​ക്കു​ള്ള​ത്. എ​ത് ഉ​പ​രോ​ധ​ത്തി​ലും അ​വ സു​ര​ക്ഷി​ത​മാ​യി ക​യ​റ്റി അ​യ​ക്ക​പ്പെ​ടു​ക​യെ​ന്ന​ത് റ​ഷ്യ​യു​ടെ മാ​ത്ര​മ​ല്ല, ​യൂ​റോ​പ്പി​ന്റെ​യും ആ​വ​ശ്യ​മാ​ണ്. അ​തു​കൊ​​ണ്ടു​ത​ന്നെ ഉ​പ​രോ​ധ​ത്തെ​ക്കാ​ൾ റ​ഷ്യ​യെ ഭീ​ഷ​ണി​യി​ലാ​ക്കു​ന്ന​ത് യു​ക്രെ​യ്ന്റെ പു​തി​യ ചു​വ​ടു​മാ​റ്റ​വും നാ​റ്റോ സാ​ന്നി​ധ്യ​വും​ത​ന്നെ.

News Summary - Why is Russia invading Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.