'കോവിഡിനെ നേരിടാൻ മാന്ത്രികവടിയില്ല, പ്രതീക്ഷ വാക്​സിനിൽ' -ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിനെ അതിജീവിക്കാൻ പ്രതിരോധ വാക്​സിനിൽ പ്രതീക്ഷയുണ്ടെങ്കിലും മറ്റു മാന്ത്രികതകളൊന്നും നിലവിലില്ലെന്ന്​ ലോകാരോഗ്യ സംഘടന.

'േലാകമെമ്പാടും പടർന്നുപിടിക്കുന്ന കോവിഡ്​ മഹാമാരിയെ നേരിടാൻ നിലവിൽ യാതൊരു മാന്ത്രിക വടിയുമില്ല, ഉണ്ടാകാനും സാധ്യതയില്ല' ജനീവയിലെ ഐകൃരാഷ്​ട്രസഭ ആസ്​ഥാനത്ത്​ നടന്ന യോഗത്തിൽ ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​ അറിയിച്ചു. കൊറോണ വൈറസി​െൻറ ചൈനയിലെ യഥാർഥ പ്രഭവ കേന്ദ്രം കണ്ടെത്തുന്നതിനായി ​അന്വേഷണം ആരംഭിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

1.82 കോടി പേർക്കാണ്​ ലോകത്ത്​ ഇതുവ​െര കോവിഡ്​ ബാധിച്ചത്​. ചൈനയിൽനിന്ന്​ മറ്റു രാജ്യങ്ങളിലേക്ക്​ പടരുകയും നിയന്ത്രണാതീതമാകുകയും ചെയ്​തതോടെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ്​ ബാധിച്ച്​ ഏഴു​ലക്ഷത്തിനടുത്ത്​ ആളുകൾ മരിച്ചു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്​സിക്കോ എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 

Tags:    
News Summary - WHO says there may never be a silver bullet for Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.