എന്നെ രൂപപ്പെടുത്തിയത് ഇന്ത്യയാണ്; അവിടത്തെ എ​ന്റെ അമ്മയുടെ വേരുകളാണ് -കമല ഹാരിസ്

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രവും ശിക്ഷണങ്ങളും ലോകത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വളരെയേറെ സ്വാധീനം ചെലുത്തിയതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഭാരതീയ തത്വസംഹിത ലോകവ്യാപകമായുള്ള ജനലക്ഷങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ടെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു.തന്റെ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഇന്ത്യയെന്നും മാതൃരാജ്യവുമായി ആഴത്തിൽ വേരൂന്നിയ ബന്ധമാണുള്ളതെന്നും അവർ പറഞ്ഞു.

''ഇന്ത്യയുടെ ചരിത്രവും ശിക്ഷണങ്ങളും എന്നെ മാത്രമല്ല, ലോകത്തെ മുഴുവൻ രൂപപ്പെടുത്തിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചരിത്രത്തി​െന്റ പാഠങ്ങൾ പകർന്ന് ഇന്ത്യ ലോകവ്യാപകമായുള്ള ജനലക്ഷങ്ങൾക്ക് പ്രചോദനമായിരിക്കുകയാണ്.''-കമല ഹാരിസ് തുടർന്നു.

കുട്ടിക്കാലത്ത് ഇന്ത്യയിലേക്കുള്ള തന്റെയും സഹോദരിയുടെയും യാത്രകളെ കുറിച്ചും കമല ഹാരിസ് ഓർത്തെടുത്തു.

എന്നെയും സഹോദരി മായയെയും എല്ലാവർഷവും അമ്മ ഇന്ത്യയിലേക്ക് കൊണ്ടുപോകുമായിരുന്നു. പല ലക്ഷ്യങ്ങളുണ്ടായിരുന്നു ആ യാത്രക്ക്. ഞങ്ങൾക്ക് മുത്തശ്ശിക്കും മുത്തശ്ശനും ഒപ്പം സമയം ചെലവഴിക്കാം. അമ്മാവനെയും ചിറ്റകളെയും കാണാം. സ്വാദിഷ്ഠമായ ഇഡ്‍ലി കഴിക്കാം... അങ്ങനെയങ്ങനെ. അന്നത്തെ മദ്രാസിലായിരുന്നു ഞങ്ങളുടെ മുത്തശ്ശിയും മുത്തശ്ശനും താമസിച്ചിരുന്നത്. എന്റെ ജീവിതത്തിൽ ഞാ​േനറ്റവും ഇഷ്ടപ്പെടുന്ന ഒരാളാണ് മുത്തശ്ശൻ. കുട്ടിക്കാലം മുഴുവൻ ഞങ്ങൾ തൂലിക സുഹൃത്തുക്കളായിരുന്നു. മുത്തശ്ശൻ വലിയ സ്വാധീനമാണ് ജീവിതത്തിലുണ്ടാക്കിയത്. ഞാനായിരുന്നു മുതിർന്ന പേരക്കുട്ടി. അതിന്റെതായ എല്ലാ സ്വാതന്ത്ര്യവും കുടുംബത്തിൽ അനുഭവിച്ചു. എന്നെ പോലെ മറ്റ് പേരക്കുട്ടികളും മുത്തശ്ശനെ സ്നേഹിച്ചിട്ടുണ്ടാകും. ഉറപ്പ്. ഞങ്ങൾ വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രഭാത ചര്യകളിൽ ഒപ്പം കൂടുന്ന ഒരേയൊരു പേരക്കുട്ടി ഞാനായിരിന്നു.

കാലം കടന്നു പോയി. സിവിൽ സർവന്റായിരുന്ന മുത്തശ്ശൻ സർവീസിൽ നിന്ന് വിരമിച്ചു. എല്ലാ ദിവസങ്ങളിൽ കടപ്പുറത്ത് ​തന്റെ സമകാലികർക്കൊപ്പം അദ്ദേഹം പ്രഭാത സവാരിക്കെത്തി. ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്നതും അ​ല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് അവർ സംവദിച്ചു. ഇക്കാലത്ത് അദ്ദേഹത്തിന്റെ കൈപിടിച്ച് ഞാനും കൂടെ പോയി. അദ്ദേഹത്തെയും സുഹൃത്തുക്കളെയും സാകൂതം കേട്ടു. അക്കാലത്ത് അവരുടെ ചർച്ചകളുടെ മുഴുവൻ സത്തയും എനിക്ക് ഉൾ​ക്കൊള്ളാൻ സാധിച്ചില്ല. എന്നാലും സ്വാതന്ത്ര്യസമര നായകരുടെയും പോരാളികളുടെയും കഥകൾ എനിക്ക് കൃത്യമായി മനസിലായി. അഴിമതിക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെയും സമത്വത്തിനായി പോരാടുന്നതിനെയും കുറിച്ച് അവർ ചർച്ച ചെയ്തു. തന്റെ ചിന്തയെ രൂപപ്പെടുത്തിയത് മുത്തശ്ശനാണ്. മുത്തശ്ശനായ പി.വി. ഗോപാലന്റെ ആത്മസമർപ്പണവും ദൃഢനിശ്ചയവും അദ്ദേഹത്തിന്റെ മകളും എ​ന്റെ അമ്മയുമായ ശ്യാമളയുടെ ധൈര്യവുമാണ് എന്നെ ഇന്നത്തെ കമല ഹാരിസ് ആക്കിയത്.''-കമല പറഞ്ഞു. യു.എസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കമല ഹാരിസ്.

Tags:    
News Summary - When my sister maya and I Kamala Harris Shares India Memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.