വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഒരു മണിക്കൂറല്ല; ഇനി രണ്ടര ദിവസം!

സാൻഫ്രാൻസിസ്കോ: വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ വെറും ഒരു മണിക്കൂർ മാത്രമേ അവശേഷിക്കൂ എന്ന പരാതികൾക്ക് വിരാമമിട്ട് മെറ്റ. സന്ദേശങ്ങൾ മായ്ക്കാൻ ഇനി രണ്ട് ദിവസത്തിൽ കൂടുതൽ സമയമാണ് നൽകുക. പുതിയ സവിശേഷതയായി വാട്സ് ആപ്പ് ഈ രീതി അവതരിപ്പിക്കുമെന്ന് മെറ്റ ട്വിറ്ററിലൂടെ അറിയിച്ചു.

"അയച്ചുപോയ സന്ദേശങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണോ? ഇനി മുതൽ സന്ദേശങ്ങൾ മായ്ക്കാം രണ്ടര ദിവസം വരെ," വാട്സ് ആപ്പ് ട്വീറ്റ് ചെയ്തു. മുമ്പ് സന്ദേശം മായ്ക്കാൻ ഒരു മണിക്കൂറും 8 മിനിറ്റും 16 സെക്കന്‍റുമായിരുന്നു ആപ്പ് അനുവദിച്ചിരുന്നത്.

അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ സാധ്യമാക്കുന്ന രീതികളും വൈകാതെ ആവിഷ്കരിക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. കൂടാതെ ഏത് സന്ദേശവും ഗ്രൂപ്പ് അഡ്മിന് ഡിലീറ്റ് ചെയ്യാനും സൗകര്യമൊരുക്കും. വാട്സ് ആപ്പിന്‍റെ 2.22.17.12 എന്ന വേർഷനിലായിരിക്കും ഇത് അവതരിപ്പിക്കുക.

Tags:    
News Summary - whatsapp gives you up to two days to delete messages after sending them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.