സംഭവിച്ചത് ഗുരുതര ഇന്റലിജൻസ് വീഴ്ച -സമ്മതിച്ച് ഇസ്രായേൽ മുൻ പ്രധാനമന്ത്രി

തെൽഅവീവ്: ഇസ്രായേൽ ജനത സ്വപ്നത്തിൽ പോലും ഇത്തരമൊരു ആക്രമണമുണ്ടാകുമെന്ന് കരുതിയിട്ടേ ഉണ്ടാകില്ലെന്ന് മുൻ പ്രധാനമന്ത്രി യായ്ർ ലാപിഡ്. ഹമാസ് ഇസ്രായേലിൽ നടത്തിയ മിന്നൽ ആക്രമണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു യായ്ർ ലാപിഡ്. ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

കുറച്ചുദിവസമായി ഇസ്രായേലിന്റെ നഗരങ്ങൾ ഭീതിതമായ സാഹചര്യത്തിലാണുള്ളത്. ഹമാസിന് ഇത്ര വലിയൊരു ആക്രമണം നടത്താനുള്ള കഴിവുണ്ടെന്ന് ഭൂരിഭാഗം ഇസ്രായേലികളും വിശ്വസിച്ചിരുന്നില്ല. ഒരിക്കൽ കൂടി ഇത്തരമൊരു ആക്രമണം ഉണ്ടാകില്ലെന്നത് ഉറപ്പിക്കേണ്ടത് അനിവാര്യമാണെന്നും ലാപിഡ് പറഞ്ഞു.

ഒരു ഭീകരാക്രമണത്തിൽ രണ്ടുലക്ഷത്തിനും മൂന്നുലക്ഷത്തിനുമിടയിൽ ആളുകൾ ഒരേ ദിവസം മരിക്കുന്നുവെന്ന് ചിന്തിക്കുക...അതേ അവസ്ഥയാണ് ഇസ്രായേൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കൽ ഞങ്ങളെ അമ്പരിപ്പിക്കാമെന്ന് അവർക്ക് തോന്നാം. എന്നാൽ അത് ആവർത്തിക്കാൻ പാടില്ലെന്നത് ഉറപ്പിക്കണമെന്നും ലാപിഡ് കൂട്ടിച്ചേർത്തു.

Tags:    
News Summary - We have huge intelligence failure on our hands Israel ex PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.