അമേരിക്ക മുന്നോട്ടുവെച്ച സമാധാന നടപടി നടപ്പാക്കിയില്ലെങ്കിൽ യുക്രെയ്ന്റെ കൂടുതൽ ഭൂമി കൈയ്യടക്കുമെന്ന് റഷ്യ; യൂറോപ്യൻ നേതാക്കൾ ‘യുവ പന്നികൾ’ എന്ന് പുടിൻ

മോസ്കോ: അമേരിക്ക മുന്നോട്ടുവെച്ച സമാധാന നടപടി നടപ്പാക്കിയില്ലെങ്കിൽ യുക്രെയ്ന്റെ കൂടുതൽ ഭൂമി തങ്ങൾ ബലംപ്രയോഗിച്ച് കൈയ്യടക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യൂറോപ്യൻ രാഷ്​ട്രീയക്കാരെ ‘യുവ പന്നികൾ’ എന്നാണ് പുടിൻ വി​ശേഷിപ്പിച്ചത്.

യുദ്ധം അവസാനിപ്പിക്കുന്നതിനായി അ​മേരിക്ക റഷ്യയുമായും യുക്രെയ്നുമായും യൂറോപ്യൻ നേതാക്കളുമായും പ്രത്യേകം സംസാരിച്ചിരുന്നു. എന്നാൽ ഇതുവരെ ഒരു കരാറും നടപ്പായിട്ടില്ല. യുക്രെയ്ന്റെ ഭൂമി സംബന്ധിച്ച കാര്യത്തിലാണ് ധാരണയാകാത്തത്. കൂടുതൽ സെക്യൂറിറ്റി ഗാരന്റി യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്.

2022 മുതൽ പതിനായിരക്കണക്കിന് ട്രൂപ്പുകളെ അയച്ച് റഷ്യ എല്ലാ മേഖലയിലും മുന്നേറിയതായും തങ്ങളു​ടെ ലക്ഷ്യം ബലം പ്രയോഗിച്ചും നയത​ന്ത്രത്തിലൂടെയും നേടുമെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക മീറ്റിങ്ങിൽ പുടിൻ പറഞ്ഞു.

തന്ത്രപരമായ വടക്കുകിഴക്കൻ മേഖലയിലെ നഗരമായ കുപിയാൻസ്കിന്റെ 90 ശതമാനം പ്രദേശവും യുക്രെയ്നാണ് നിയന്ത്രിക്കുന്നതെന്ന് മിലിറ്ററി മേധാവി അവകാശപ്പെടുന്നു. എന്നാൽ റഷ്യയുടെ പ്രതിരോധ മന്ത്രി പറയുന്നത് യുക്രെയ്ൻ പ്രത്യാക്രമണം വളരെ ദുർബലമായിപ്പോയി എന്നാണ്. കുപിയാൻസ്കിൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണെന്നാണ്

റിഷ്യയുടെ ജനറൽ സ്റ്റാഫ് ചീഫ് കഴിഞ്ഞ മാസം പുടിനെ അറിയിച്ചിരുന്നത്. എന്നാൽ ഇത് യുക്രെയ്ൻ നിഷേധിക്കുന്നു. അതേസമയം കാസ്പിയൻ കടലിലെ ലുകോയിൽ ഗ്രാഫർ ഫീൽഡ് ഗ്യാസ് പ്ലാറ്റ്ഫോമിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി അവർ അവകാശ​​പ്പെട്ടു. ഇതോടെ 14 കേന്ദ്രങ്ങളിൽ നിന്നുളള എണ്ണ ഉത്പാദനം തടസ്സ​പ്പെട്ടതായി റിപ്പോർട്ടുണ്ട്. 

Tags:    
News Summary - Russia threatens to annex more Ukrainian territory if US-proposed peace deal not implemented; Putin calls European leaders 'young pigs'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.