അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രവർത്തനം റഷ്യയിൽ വിലക്കണമെന്ന് നിർദേശം

മോസ്കോ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രവർത്തനങ്ങൾ രാജ്യത്ത് വിലക്കണമെന്ന നിർദേശവുമായി റഷ്യയുടെ പാർലമെന്‍റ് സ്പീക്കർ വ്യാസെസ്ലാവ് വോലോദിൻ. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ വിലക്കണമെന്ന നിർദേശവുമായി വ്യാസെസ്ലാവ് വോലോഡിൻ രംഗത്തെത്തിയത്.

ക്രിമിനൽ കോടതിയുടെ പ്രവർത്തനങ്ങൾ തടയുന്നതിനും കോടതിയെ പിന്തുണക്കുന്നവരെയും സഹായം നൽകുന്നവരെയും ശിക്ഷിക്കുന്നതിനും നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 17നാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.

യുക്രെയ്നിൽനിന്ന് റഷ്യയിലേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾ ചുമത്തിയാണ് വാറന്‍റ്. എന്നാൽ ആരോപണങ്ങൾ റഷ്യ നിഷേധിച്ചിരുന്നു.

Tags:    
News Summary - Vladimir Putin ally proposing banning ICC in Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.