പാക് ടാങ്കുകൾ തെരുവിലൂടെ ഓടിച്ച് താലിബാൻ; ദൃശ്യങ്ങൾ വൈറൽ

കാബൂൾ: പാകിസ്താനും താലിബാനും 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചതിന് പിന്നാലെ പാക് ടാങ്കുകൾ തെരുവുകളിലൂടെ താലിബാൻ അഗങ്ങൾ ഓടിക്കുന്ന വിഡിയോകൾ വൈറൽ. പാകിസ്താനുമായുള്ള യുദ്ധത്തിനിടെ പിടിച്ചെടുത്ത ടാങ്കുകളാണ് അഫ്ഗാൻ തെരവുകളിലൂടെ താലിബാൻ അംഗങ്ങൾ ഓടിച്ചത്.

​നേരത്തെ പാകിസ്താനുമായുള്ള പോരാട്ടത്തിനിടെ അവരുടെ ആയുധങ്ങളും ടാങ്കുകളും പിടിച്ചെടുത്തുവെന്ന് താലിബാൻ വക്താവ് സാബുള്ള മുജാഹിദ് പറഞ്ഞിരുന്നു. പാകിസ്താന്റെ സൈനിക കേ​ന്ദ്രങ്ങൾ തകർത്തുവെന്നും അഫ്ഗാൻ അവകാശപ്പെട്ടിരുന്നു. അതേസമയം, അഫ്ഗാൻ അവകാശവാദം തള്ളി പാകിസ്താനും രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന ടാങ്കുകൾ തങ്ങളുടേത് അല്ലെന്നായിരുന്നു പാകിസ്താൻ വാദം.

ഞങ്ങളുടെ ടാങ്കുകൾ പിടിച്ചെടുത്തുവെന്നാണ് അഫ്ഗാൻ അവകാശ​പ്പെടുന്നത്. എന്നാൽ, അത്തരം ടാങ്കുകൾ ഞങ്ങളുടെ കൈവശമില്ല. എവിടെ നിന്നോ വിലകുറച്ച് വാങ്ങിയ ടാങ്കുകളാണ് അവർ പ്രദർശിപ്പിക്കുന്നതെന്നായിരുന്നു പാക് മന്ത്രിയുടെ പരാമർശം.


പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ

ന്യൂഡൽഹി: പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇക്കാലയളിൽ ​പ്രശ്നം പരിഹരിക്കുന്നതിനുള്ള ആത്മാർഥശ്രമങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Video: Tanks Race On Afghan Streets. Taliban Says It Captured Them From Pakistan Forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.