യു.എസ് സെൻട്രൽ കമാൻഡ് പങ്കുവെച്ച ചിത്രം
വാഷിങ്ങ്ടൺ/ദുബൈ: യു.എസ് പടക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിന് (USS Abraham Lincoln) നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ കപ്പലിൽ പതിച്ചുവെന്ന ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി. ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പടക്കപ്പലിനെ ലക്ഷ്യമാക്കി വന്നെങ്കിലും അവയെ പ്രതിരോധിച്ചെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാന്റെ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യു.എസ് വിമാനവാഹിനിക്കപ്പലിനെ ആക്രമിച്ചതായും അത് ലക്ഷ്യസ്ഥാനത്ത് പതിച്ചതായും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടിരുന്നു. ഇറാനിയൻ സ്റ്റേറ്റ് മീഡിയയാണ് ഈ വാർത്ത പുറത്തുവിട്ടത്.
എന്നാൽ മിസൈലുകൾ കപ്പലിന്റെ അടുത്തെങ്ങും എത്തിയിട്ടില്ലെന്നും എബ്രഹാം ലിങ്കൺ ഇപ്പോഴും വിമാനങ്ങൾ വിന്യസിച്ചുകൊണ്ട് ദൗത്യം തുടരുന്നു," എന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് നാവികസേനയുടെ അഞ്ചാമത്തെ നിമിറ്റ്‌സ് ക്ലാസ് (Nimitz-class) വിമാനവാഹിനിക്കപ്പലാണിത്. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് ആക്രമണം നടത്താൻ ശേഷിയുള്ള അത്യാധുനിക എഫ്-35 (F-35) സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ഈ കപ്പലിൽ സജ്ജമാണ്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ ഫലപ്രദമായി നേരിടുന്നുണ്ടെന്നും കപ്പലിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും യു.എസ് സൈന്യം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.