യാത്രക്കാരിക്ക് ഭക്ഷണം നൽകിയതിൽ കാബിൻ ക്രൂവിന് പിഴവ്; ജർമ്മനി-ന്യൂയോർക്ക് വിമാനത്തിന് ഫ്രാൻസിൽ അടിയന്തര ലാൻഡിങ്

വാഷിങ്ടൺ: സിംഗപ്പൂർ എയർലൈൻസിനെതിരെ വിമർശനവുമായി യു.എസ് വനിത ഡോക്ടർ. കടൽവിഭങ്ങൾ തനിക്ക് അലർജിയുണ്ടാക്കുമെന്ന് അറിയിച്ചിട്ടും സിംഗപ്പൂർ എയർലൈൻസിലെ ജീവനക്കാരി തനിക്ക് ചെമ്മീനുള്ള ഭക്ഷണം നൽകിയെന്നും ഇത് ഗുരുതര അലർജിയുണ്ടാക്കിയെന്നുമാണ് വനിത ഡോക്ടറായ ഡോറീൻ ബെനാറിയുടെ പരാതി.

ജർമ്മനയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. വിമാനത്തിൽ കയറിയപ്പോൾ തന്നെ കടൽവിഭവങ്ങൾ തനിക്ക് അലർജിയുണ്ടാക്കുമെന്ന് കാബിൻ ക്രൂവിനോട് പറഞ്ഞിരുന്നു.

എന്നാൽ, ചെമ്മീനുള്ള ഭക്ഷണമാണ് അവർ തനിക്ക് നൽകിയത്. കഴിച്ചതിന് ശേഷമാണ് ഇത് മനസിലായത്. ഉടൻ തന്നെ കാബിൻ ക്രൂ അംഗങ്ങളോട് പരാതിപ്പെടുകയും തെറ്റ് മനസിലാക്കി അവർ ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ, വൈകാതെ തന്നെ തനിക്ക് അലർജിയുടെ അസ്വസ്ഥതകൾ തുടങ്ങിയെന്നും രോഗാവസ്ഥ രൂക്ഷമായപ്പോൾ വിമാനത്തിന് പാരീസിൽ അടിയന്തര ലാൻഡിങ് വേണ്ടിവന്നുവെന്നും അവർ പറഞ്ഞു.

സിംഗപ്പൂർ എയർലൈൻസിനെതിരെ ഇവർ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തന്റെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രിയിലെ ഫിസിഷ്യൻ അറിയിച്ചതെന്നും ഇനിയും തുടർ ചികിത്സ വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചതായി അവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    
News Summary - US Woman Sues Singapore Airlines After Suffering Severe Allergic Reaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.