നിയമലംഘനം നടത്തിയാൽ ഗ്രീൻ കാർഡും വിസയും റദ്ദാക്കുമെന്ന് മുന്നറിയിപ്പുമായി യു.എസ്

വാഷിങ്ടൺ: നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീൻ കാർഡ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുമായി യു.എസ് ഗവൺമെന്‍റ്. തീവ്രവാദത്തെ പിന്തുണക്കുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ഗ്രീൻകാർഡും വിസയും റദ്ദാക്കുമെന്നാണ് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.

ഗ്രീൻകാർഡ് എന്നത് ഉപാധികളോടുകൂടിയ പ്രത്യേക പരിഗണനയാണെന്നും ഉറപ്പായ അവകാശമല്ലെന്നും അധികൃതർ ഓർമിപ്പിച്ചു. യു.എസിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ആനുകൂല്യമാണ് ഗ്രീൻകാർഡ്.

Tags:    
News Summary - US warning to US green card holders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.