അഫ്ഗാനിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ കുറ്റബോധമില്ല; താലിബാന് ബൈഡന്‍റെ മുന്നറിയിപ്പ്
വാഷിങ്ടൺ: അഫ്ഗാനിൽ നിന്നും യു.എസ്സേനയെ പിൻവലിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. സേനയെ പിൻവലിച്ചതിൽ കുറ്റബോധമില്ലെന്നും ബൈഡൻ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ സഹായവും അഫ്ഗാന് നൽകിയെന്നും യു.എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
അമേരിക്കൻ പൗരൻമാരേയും അർഹരായ അഫ്ഗാനികളേയും പുറത്തെത്തിക്കുന്നത് വരെ യു.എസ് സൈന്യം അഫ്ഗാനിൽ തുടരും. ഈ നീക്കത്തിന് താലിബാൻ എന്തെങ്കിലും തടസം സൃഷ്ടിച്ചാൽ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും ബൈഡൻ നൽകി. 5000ത്തോളം സൈനികരെ കാബൂൾ വിമാനത്താവളത്തിന്‍റെ സുരക്ഷക്കായി യു.എസ് നിയോഗിച്ചിട്ടുണ്ട്. അർഹരായ അഫ്ഗാൻ പൗരൻമാർക്ക് പ്രത്യേക വിസ അനുവദിക്കുമെന്നും ബൈഡൻ പറഞ്ഞു.
അഫ്ഗാനിലെ സ്ഥിതിഗതികൾ അമേരിക്കൻ സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. അഫ്ഗാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. എന്നാൽ, അഫ്ഗാന്റെ ഭാവിക്കായി അവിടത്തെ രാഷ്ട്രീയനേതാക്കൾക്ക് ഒന്നിച്ച് നിൽക്കാൻ സാധിച്ചില്ലെന്നും ബൈഡൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.