പെട്രോ
ന്യൂയോർക്: യു.എസിലെത്തിയ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ യു.എന്നിലും ന്യൂയോർക്കിൽ ഫലസ്തീൻ അനുകൂല മാർച്ചിലും നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വിസ റദ്ദാക്കി.
‘ന്യൂയോർക് തെരുവിൽ എഴുന്നേറ്റുനിന്ന് യു.എസ് സൈനികരോട് ഉത്തരവുകൾ ലംഘിച്ച് അക്രമം അഴിച്ചുവിടാൻ ആഹ്വാനം ചെയ്ത’തിനാണ് വിസ റദ്ദാക്കിയതെന്ന് സ്റ്റേറ്റ് വകുപ്പ് പറഞ്ഞു.
യു.എൻ പൊതുസഭ സമ്മേളനത്തിനായി എത്തിയ പെട്രോ ട്രംപ് ഭരണകൂടത്തെ വിമർശിച്ചിരുന്നു. കരീബിയൻ കടലിൽ കപ്പലുകൾക്കു നേരെ യു.എസ് നടത്തിയ ആക്രമണത്തിൽ ക്രിമിനൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കയുടെതിനെക്കാൾ വലിയ ഒരു സേനക്കായി ലോകരാജ്യങ്ങൾ ആളുകളെ അയക്കാൻ സ്പാനിഷ് ഭാഷയിൽ ആഹ്വാനം ചെയ്യുന്ന വിഡിയോയും സമൂഹ മാധ്യമത്തിൽ പെട്രോ പോസ്റ്റ് ചെയ്തു. സമ്മേളനം കഴിഞ്ഞ് പെട്രോ ബൊഗോട്ടയിലെത്തിയ ശേഷമായിരുന്നു യു.എസ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.