ട്രംപിനെ വീണ്ടും നാമനിർദേശം ചെയ്യും

ഷാർലെറ്റ്​: നവംബർ മൂന്നിലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഡോണൾഡ്​ ട്രംപിനെ ഔദ്യോഗികമായി നാമനിർദേശം ചെയ്യാനുള്ള റിപ്പബ്ലിക്കാൻ പാർട്ടി കൺവെൻഷന്​ ഷാർലെറ്റിൽ തുടക്കമായി.

ഷാർലെറ്റ്​ കൺവെൻഷൻ സെൻററിലെ ബാൾ റൂമിൽ പ്രതിനിധികൾ ഒത്തുചേർന്നാണ്​ ട്രംപിനെ തെരഞ്ഞെടുക്കുക. അതേസമയം, ഒരാഴ്​ച നീളുന്ന കൺവെൻഷനിൽ ബഹുഭൂരിഭാഗം പ്രഭാഷണങ്ങളും ഓൺലൈൻ ആയിരിക്കും.

കഴിഞ്ഞദിവസം സമാപിച്ച ഡെമോ​ക്രാറ്റിക്​ പാർട്ടി കൺവെൻഷൻ പൂർണമായും ഓൺലൈൻ ആയിരുന്നു. സ്ഥാനാർഥിത്വം ഏറ്റെടുത്ത്​ വ്യാഴാഴ്​ചയാണ്​ ട്രംപ്​ സംസാരിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.