പസഫിക്കിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽ റോഡ് നിർമിക്കുമെന്ന് ബൈഡൻ; കളിയാക്കി സമൂഹ മാധ്യമങ്ങൾ

വാഷിങ്ടൻ: പസിഫിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽറോ‍ഡ് നിർമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. കൺസർവേഷൻ വോട്ടേഴ്സ് ലീഗിന്റെ വാർഷിക പരിപാടിയിൽ സംസാരിക്കവെയാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനകം 10 ലക്ഷം പേരാണ് വിഡിയോ കണ്ടത്.

''പസഫിക്കിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റോഡ് നിർമിക്കാൻ പദ്ധയിയുണ്ട്. ​അങ്കോളയിൽ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് നിർമിക്കാനും പദ്ധതിയുണ്ട്.​''-​ജോ ബൈഡൻ പറഞ്ഞു.

ശക്തമായ തുടക്കം എന്നാണ് ചിലർ പരിഹസിച്ചത്. മുത്തശ്ശനെ കിടക്കയിൽ കിടത്തൂ എന്നായിരുന്നു മിസോറി സെനറ്റർ ജോഷ് ഹാവ്‍ലീസിന്റെ പ്രസ് സെക്രട്ടറി അബിഗേൽ മറോണിന്റെ ട്വീറ്റ്. എന്റെ അടുത്ത ബിസിനസ് ട്രിപ്പിന് ഇന്ത്യയിലേക്ക് ട്രെയിനിൽ പോകാൻ കാത്തിരിക്കുന്നു.-മറ്റൊരാളുടെ പരിഹാസം.നേര​ത്തേ കനേഡിയൻ പാർലമെന്റിൽ നടത്തിയ​ പ്രസംഗത്തിൽ ബൈഡൻ ചൈനയെ പ്രശംസിച്ചതും പരിഹാസത്തിന് ഇടയാക്കിയിരുന്നു.

Tags:    
News Summary - US President Joe Biden mocked for plans to build railroad across Indian Ocean

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.