പുടിന്​ മുന്നറിയിപ്പുമായി ബൈഡൻ; മ്യാൻമർ സംഭവത്തിലും പ്രതികരണം

വാഷിങ്​ടൺ: പ്രതിപക്ഷ നേതാവിനെ തടവിലാക്കിയ സംഭവത്തിൽ റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡമിർ പുടിന്​ മുന്നറിയിപ്പുമായി യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയെ എത്രയും പെ​ട്ടെന്ന്​ തടവിൽ നിന്ന്​ മോചിപ്പിക്കണമെന്ന്​ ബൈഡൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ്​ റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിൻ സർക്കാറിന്‍റെ നിലപാടിനെതിരെ ബൈഡൻ രംഗത്തെത്തിയത്​.

മ്യാൻമറിൽ ഓങ്​ സാങ്​ സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിച്ച സൈനിക നടപടിയേയും ബൈഡൻ വിമർശിച്ചിരുന്നു. മ്യാൻമറിൽ തടവിലാക്കിയ നേതാക്കളെ എത്രയും പെ​ട്ടെന്ന്​ വിട്ടയക്കണമെന്നും വാർത്ത വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഡോണൾഡ്​ ട്രംപിന്‍റെ ഭരണകാലത്ത്​ റഷ്യക്കെതി​െര നേരിട്ട്​ പ്രസിഡന്‍റ്​ വിമർശനമുന്നയിച്ചിരുന്നില്ല. യു.എസ്​ തെരഞ്ഞെടുപ്പിലുൾപ്പടെ റഷ്യൻ ഇടപെടലുകൾ സംബന്ധിച്ച്​ ആരോപണങ്ങളും ട്രംപ്​ ഭരണകാലത്ത്​ ഉയർന്നിരുന്നു.

Tags:    
News Summary - US President Biden warns Russia, revises immigration policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.