വാഷിങ്ടൺ: ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്യുമെന്ന് അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വെള്ളിയാഴ്ചയാണ് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്യാൻ യു.എസ് ഒരുങ്ങുകയാണെന്ന വിവരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഭക്ഷ്യവസ്തുക്കൾക്കായി കാത്തുനിന്ന ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 115 പേർ കൊല്ലപ്പെട്ടിരുന്നു.
ഇത് ലോകത്താകമാനം ഇസ്രായേലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഇസ്രായേലിന് നൽകുന്ന പിന്തുണയിൽ യു.എസിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ഇതിനിടെയാണ് ഗസ്സക്ക് സഹായം നൽകുമെന്ന് ബൈഡൻ അറിയിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിൽ യു.എസ് ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്യുമെന്ന് ബൈഡൻ പറഞ്ഞു. ജോർദൻ, ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ എയർഡ്രോപ്പിലൂടെ ഗസ്സക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്നുണ്ട്. ഗസ്സക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യണം. യു.എസ് അത് ചെയ്യുമെന്നും വാർത്താസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു.
അതേസമയം, എയർഡ്രോപ്പ് കൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതുവരെ ഒരിടത്തും എയർഡ്രോപ് പൂർണ വിജയമായിട്ടില്ല. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് അതിർത്തികൾ തുറന്ന് ഗസ്സയിലേക്ക് സഹായം എത്തിക്കുകയാണ് വേണ്ടതെന്നാണ് അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.