ആകാംക്ഷ, ആശങ്ക, ഒടുവിൽ ഭൂഗർഭ തുരങ്കത്തിലേക്ക്​; യു.എസ്​ കാപ്പിറ്റോൾ ബിൽഡിങ്ങിൽ നടന്നത്​

വാഷിങ്ടൺ: യു.എസ് പാർലമെന്‍റ് കെട്ടിടമായ കാപ്പിറ്റോൾ ബിൽഡിങ്ങിന്​ പുറത്ത്​ സംഘർഷം തുടങ്ങു​േമ്പാൾ അതിനകത്ത്​ ചേംബർ ഹാളിലിരുന്നവർക്ക്​​ ​ ആദ്യം ആകാംക്ഷയായിരുന്നു. എന്നാൽ, പ്രതിഷേധം പതിയെ കാപ്പിറ്റോൾ മതിൽ​െകട്ടിനകത്തേക്ക്​ നീങ്ങി. കിഴക്കൻ ഗേറ്റിലൂടെ ബാരിക്കേഡുകൾ ഭേദിച്ച്​ കെട്ടിടത്തിന്​ സമീപത്തേക്ക്​ പ്രതിഷേധക്കാർ​ എത്തിയതോതോടെ ആകാംക്ഷ ചെറിയ ആശങ്കക്ക്​ വഴിമാറി. ചിലർ ട്രംപിന്‍റെ ചിത്രങ്ങളിഞ്ഞ പതാകകളും ചുരുക്കം ചിലർ യു.എസ്​ പതാകകളും കൈയിലേന്തിയിരുന്നു.




ബാരിക്കേഡുകൾ പ്രതിഷേധക്കാർ ഭേദിച്ചതോടെ സുരക്ഷാസേന കൂടുതൽ ജാഗരൂകരായി. നിറയെ പ്രതിഷേധക്കാരുണ്ടെന്ന മുന്നറിയിപ്പ്​ സുരക്ഷാസേന നൽകി. കൂടുതൽ സുരക്ഷയൊരുക്കാനായി കോൺഗ്രസ്​ അംഗങ്ങൾക്ക്​ ചുറ്റും ഇവർ അണിനിരന്നു. പക്ഷേ അപ്പോഴും ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ്​ വിജയത്തെ കുറിച്ച്​ റിപബ്ലിക്​ പാർട്ടി അംഗങ്ങൾ തർക്കം തുടരു​കയായിരുന്നു. ഇതി​നിടെ വൈസ്​ പ്രസിഡന്‍റ്​ മൈക്ക്​ പെൻസ്​ സെനറ്റ്​ ചേംബർ വിട്ടു.


പുറത്ത്​ അക്രമകാരികൾ ചേംബറിലേക്ക്​ കടക്കാനുള്ള ശ്രമത്തിലായിരുന്നു. യു.എസ്​ കോൺഗ്രസ്​ അംഗങ്ങളെ എത്രയും പെ​ട്ടെന്ന്​ ഒഴിപ്പിക്കേണ്ടി വരുമെന്ന്​ സുരക്ഷാസേന അറിയിച്ചതിനെ തുടർന്ന്​ മുന്നൊരുക്കങ്ങളും ആരംഭിച്ചു. ഇതിനിടെ എല്ലാവരും നിശബ്​ദരായി ഇരിക്കണമെന്ന്​ സ്​പീക്കർ നാൻസി പെലോസിയുടെ ഫ്ലോർ ഡയറക്​ടർ കെയ്​ത്ത്​ സ്റ്റീറൻ അറിയിച്ചു.




കാപ്പിറ്റോൾ ബിൽഡിങ്ങിന്​ പുറത്ത്​ വാതകങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നു. ഇതോടെ ഗ്യാസ്​ മാസ്​കുകൾ ഉപയോഗിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി. ഇതിനിടയിലും നിങ്ങളുടെ ഫ്രണ്ട്​ ട്രംപിനെ വിളിച്ച്​ പ്രതിഷേധക്കാരെ ശാന്തരാക്കാൻ പറയൂവെന്ന്​ ഡെമോക്രാറ്റുകൾ റിപബ്ലിക്കൻ പാർട്ടി അംഗങ്ങളോട്​ വിളിച്ച്​ പറയുന്നുണ്ടായിരുന്നു.


സമയം കടന്നു പോകും തോറും ചേംബറിലേക്ക്​ കടക്കാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. എന്നാൽ, പൊലീസ്​ പ്രധാന വാതിലിന്​ സമീപം ശക്​തമായി നിലയുറപ്പിച്ചതോടെ പ്രതിഷേധക്കാർക്ക്​ ചേംബറിന്​ അകത്തേക്ക്​ കടക്കാൻ കഴിഞ്ഞില്ല. പ്രതിഷേധക്കാരുടെ നിയന്ത്രണം അസാധ്യമാവുമെന്ന്​ തോന്നിയതോടെ ചേംബറിലെ സുരക്ഷാ ഉദ്യോഗസ്ഥർ യു.എസ്​ കോൺഗ്രസ്​ അംഗങ്ങളെ ഭൂഗർഭ തുരങ്കത്തിലേക്ക്​ മാറ്റുകയായിരുന്നു.




ബാരിക്കേഡുകളും വാതിലുകളും ജനാലകളും തകർത്തും ഭിത്തിയിലൂടെ വലിഞ്ഞ് കയറിയും കാപിറ്റോൾ ബിൽഡിങ്ങിനകത്ത് കടന്ന അക്രമികൾ വ്യാപക നാശനഷ്ടമുണ്ടാക്കി. ഹാളിനകത്ത് പൊലീസും അക്രമികളും നേർക്കുനേർ ഏറ്റുമുട്ടി. ഔദ്യോഗിക ചെയറുകളിൽ ഉൾപ്പെടെ അക്രമികൾ നിലയുറപ്പിച്ചു. തുടർന്നാണ് ദേശീയ സുരക്ഷാ സേനക്ക് ചുമതല കൈമാറുന്നതും കൂടുതൽ സേനയെത്തി നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അക്രമികളെ തുരത്തിയതും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.